ബാഗേജ് പിടിച്ചപ്പോഴും ഒളിവില്‍ അറസ്റ്റിലായപ്പോഴും സ്വപ്ന വിളിച്ച് സഹായം തേടി ; കൂടെ നിന്നവര്‍ ചതിച്ചെന്നു കരഞ്ഞുപറഞ്ഞു ; സ്വര്‍ണമാണ് എങ്കില്‍ സറണ്ടര്‍ ചെയ്യാന്‍ ശിവശങ്കര്‍ ഉപദേശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 24, 2020

ബാഗേജ് പിടിച്ചപ്പോഴും ഒളിവില്‍ അറസ്റ്റിലായപ്പോഴും സ്വപ്ന വിളിച്ച് സഹായം തേടി ; കൂടെ നിന്നവര്‍ ചതിച്ചെന്നു കരഞ്ഞുപറഞ്ഞു ; സ്വര്‍ണമാണ് എങ്കില്‍ സറണ്ടര്‍ ചെയ്യാന്‍ ശിവശങ്കര്‍ ഉപദേശിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോയശേഷവും രണ്ടാംപ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ വിളിച്ചിരുന്നെന്നു ഡിജിറ്റല്‍ രേഖകള്‍. ബംഗളുരുവില്‍ അറസ്റ്റിലാകുന്ന ഘട്ടത്തിലും ശിവശങ്കറിനു സ്വപ്‌ന വാട്‌സ്ആപ് സന്ദേശമയച്ചതായി എന്‍.ഐ.എ. കണ്ടെത്തി. ശിവശങ്കറിനെ മൂന്നാമതും വിളിച്ചുവരുത്തിയ എന്‍.ഐ.എ. ഇന്നലെ ഒന്‍പത് മണിക്കൂര്‍ അദ്ദേഹത്തെ ചോദ്യംചെയ്തു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

കഴിഞ്ഞ ജൂണ്‍ 30-നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സ്വര്‍ണമടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിക്കണമെന്ന സ്വപ്‌നയുടെ ആവശ്യം താന്‍ നിരാകരിച്ചെന്നു ശിവശങ്കര്‍ വ്യക്തമാക്കി. പതിവുരീതിയില്‍ ചെയ്യാനാണു നിര്‍ദേശിച്ചത്. ബാഗേജില്‍നിന്നു സ്വര്‍ണം കണ്ടെടുത്ത ജൂെലെ അഞ്ചിനും സഹായം ചോദിച്ച് സ്വപ്‌ന പലതവണ വിളിച്ചു. കൂടെനിന്നവര്‍ ചതിച്ചെന്നാണു സ്വപ്‌ന കരഞ്ഞുകൊണ്ടു പറഞ്ഞത്. പെട്ടുപോയി, രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സ്വര്‍ണമാണെങ്കില്‍ 'സറണ്ടര്‍' ചെയ്യൂവെന്നാണു താന്‍ സ്വപ്‌നയെ ഉപദേശിച്ചതെന്നും ശിവശങ്കര്‍ പറഞ്ഞു. മുന്‍പരിചയവും തന്റെ ഉയര്‍ന്ന പദവിയും കാരണമാകാം സഹായിക്കുമെന്ന പ്രതീക്ഷയില്‍ വിളിച്ചത്.

ഒളിവില്‍ പോയശേഷം സ്വപ്‌ന തന്നെ ബന്ധപ്പെട്ടില്ലെന്നാണു ശിവശങ്കര്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. സരിത്തും സന്ദീപും റമീസും ചേര്‍ന്ന് ചതിച്ചെന്നും അറ്റാഷെ പറഞ്ഞിട്ടാണു ബാഗേജ് വിട്ടുകിട്ടാന്‍ വിളിച്ചതെന്നും സ്വപ്‌ന ആവര്‍ത്തിച്ചു. സ്വപ്‌ന ഡിലീറ്റ് ചെയ്ത ഡിജിറ്റല്‍ രേഖകളെപ്പറ്റി ശിവശങ്കര്‍ നല്‍കിയ വിശദീകരണത്തില്‍ പൊരുത്തക്കേടുണ്ടെന്നും കണ്ടെത്തി. പലതും ഓര്‍മയില്ലെന്നാണു ശിവശങ്കര്‍ മറുപടി നല്‍കിയത്. അന്വേഷണസംഘം ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ രാവിലെ 11-നാണ് ശിവശങ്കര്‍ കടവന്ത്രയിലെ എന്‍.ഐ.എ. ഓഫീസിലെത്തിയത്.

തൊട്ടുപിന്നാലെ ജയിലില്‍നിന്നു സ്വപ്‌നയേയും എത്തിച്ചു. സ്വപ്‌നയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണു ശിവശങ്കറെ വീണ്ടും വിളിച്ചുവരുത്തിയത്. സ്വപ്‌നയേയും ഒന്നിച്ചിരുത്തി നടത്തിയ ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ വിശകലനം ചെയ്തശേഷമാകും ശിവശങ്കറെ പ്രതിചേര്‍ക്കണോയെന്നു തീരുമാനിക്കുക.

സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗേജ് കസ്റ്റംസ് തുറന്നുപരിശോധിച്ച ജൂെലെ അഞ്ചിനുശേഷമാണു നാലാംപ്രതി സന്ദീപ് നായരും സ്വപ്‌നയും ഒളിവില്‍ പോയത്. അതിനിടെ, ശിവശങ്കറുമായി നടത്തിയ വാട്‌സ്ആപ്, ടെലഗ്രാം ചാറ്റുകള്‍ സ്വപ്‌ന ഡിലീറ്റ് ചെയ്തിരുന്നു. ഇതു വീണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. സ്വപ്‌നയുടെയും ഒന്നാംപ്രതി സന്ദീപ് നായരുടെയും ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയില്‍നിന്നു 4000 ജി.ബി. ഡാറ്റയാണ് അന്വേഷണസംഘം ശേഖരിച്ചത്.

''റെഡ്‌ക്രെസന്റ് കരാറിന് മുന്‍കൈയെടുത്തു; കമ്മീഷനില്‍ പങ്കില്ല''

കൊച്ചി: െലെഫ് പദ്ധതിക്കായി റെഡ്‌ക്രെസന്റുമായി കരാറിനു മുന്‍കൈയെടുത്തെന്ന് എം. ശിവശങ്കര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സര്‍ക്കാരിന്റെ നയപരമായ തീരുമാനമെന്ന നിലയിലാണു പ്രളയസഹായത്തിനു ധാരണാപത്രം ഒപ്പിട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഇടപാടില്‍ യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

തനിക്കു കമ്മീഷന്‍ നല്‍കിയതായി ആരും പറഞ്ഞിട്ടില്ല. വരവില്‍ കവിഞ്ഞ സ്വത്തുള്ളതായും കണ്ടെത്തിയിട്ടില്ല. സൗഹൃദത്തിന്റെ പേരില്‍ മാത്രമാണു പ്രതികള്‍ തന്നെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രതികള്‍ക്കു തലസ്ഥാനത്തു ഫ്ളാറ്റ് എടുത്തുനല്‍കിയതും സ്വപ്‌നയ്ക്കു ലോക്കര്‍ എടുത്തുനല്‍കിയതും ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ. ഇതു വിശ്വസിക്കുന്നില്ല. സ്വര്‍ണക്കടത്ത് ഇടപാട് മാത്രം അറിഞ്ഞില്ലെന്ന ശിവശങ്കറിന്റെ മറുപടിയില്‍ ഇനിയും വ്യക്തത വരാനുണ്ടെന്ന് എന്‍.ഐ.എ. വൃത്തങ്ങള്‍ സൂചിപ്പിച്ചു.



from mangalam.com https://ift.tt/3kIvTLl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages