തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളില്‍, ്രപതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കികള്‍ പ്രയോഗിക്കുമ്പോള്‍ ഒരു ദിവസം ശരാശരി ഒഴുക്കുന്നത് 288000 ലക്ഷം ലിറ്റര്‍ വെള്ളം. മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ഇതു വരെ പോലീസ് ചീറ്റിച്ചത് 23.04 ലക്ഷം ലീറ്റര്‍ വെള്ളമാണ്.
കഴിഞ്ഞ എട്ട് ദിവസമായി തുടരുന്ന പ്രക്ഷോഭങ്ങളില്‍, പ്രതിഷേധക്കാരെ തുരത്താന്‍ പോലീസ് പ്രധാനമായും ഉപയോഗിക്കുന്നത് ജലപീരങ്കിയാണ്. പലപ്പോഴും വെള്ളം തീരുമ്പോള്‍ നിറയ്ക്കാന്‍ തോട്ടിലേക്കും പുഴയിലേക്കുമാണ് പോകുന്നത് എന്നും ആക്ഷേപമുണ്ട്. ജലപീരങ്കിയുടെ മുകളില്‍ ഘടിപ്പിച്ച 2 പൈപ്പുകള്‍ (ഗണ്‍) വഴി ഒരു മിനിറ്റില്‍ 2000 മുതല്‍ 10000 ലീറ്റര്‍ വേഗത്തില്‍ വെള്ളം ചീറ്റാന്‍ കഴിയും.
150 മീറ്റര്‍ അകലെയുള്ളവരെപ്പോലും തുരത്തിയോടിക്കാനും വീഴ്ത്താനും ഹൈഡ്രോളിക് സംവിധാനത്തിലൂടെ കഴിയും. എന്നാല്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരായതിനാല്‍ ശക്തിയും വേഗവും കുറച്ചാണ് ഇപ്പോഴുള്ള പീരങ്കി പ്രയോഗം. ഇത് ശക്തിയില്‍ ആഞ്ഞു വീശിയാല്‍ 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ സമരക്കാര്‍ ഒന്നടങ്കം വീണുപോകും. സംസ്ഥാനത്ത് 12 ജലപീരങ്കികളാണുള്ളത്. തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ 2 എണ്ണമുണ്ട്.
from mangalam.com https://ift.tt/33Ipj0p
via IFTTT
No comments:
Post a Comment