തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽനിന്ന് ഫയൽ ചോർന്നതുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം. ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെയാണ് സാമൂഹികനീതി വകുപ്പിലേക്ക് സ്ഥലംമാറ്റിയത്. 2018-ൽ മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേരിൽ വ്യാജ ഒപ്പിട്ടുവെന്ന ആരോപണവുമായി ബി.ജെ.പി. രംഗത്തുവന്നിരുന്നു. ഒപ്പിട്ട ഫയലിന്റെ പകർപ്പും പുറത്തുവിട്ടിരുന്നു. എന്നാൽ, ഇത് വ്യാജ ഒപ്പല്ലെന്നും വിദേശത്തായിരുന്നപ്പോൾ ഫയലുകൾ ഡിജിറ്റലായി സ്വീകരിച്ച് ഒപ്പിട്ടതാണെന്നും മുഖ്യമന്ത്രി വിശദീകരണം നൽകി. ഫയലുകൾ ചോർന്നത് എങ്ങനെയെന്ന് അന്വേഷിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സ്ഥലംമാറ്റം.വിവരാവകാശ നിയമപ്രകാരമാണ് രേഖകൾ പുറത്തേക്കുപോയതെങ്കിലും ഉദ്യോഗസ്ഥഭരണപരിഷ്കാരവകുപ്പിലെ ഉദ്യോഗസ്ഥ ഫയൽ നൽകാൻ അമിത താത്പര്യമെടുത്തുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.
from mathrubhumi.latestnews.rssfeed https://ift.tt/2ZJ4UHn
via
IFTTT
No comments:
Post a Comment