ഇരട്ടക്കൊലപാതകം :പിന്നിൽ സി.പി.എമ്മിലെ ചേരിപ്പോരെന്ന്; സി.സി.ടി.വി. ദൃശ്യങ്ങളുമായി കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 5, 2020

ഇരട്ടക്കൊലപാതകം :പിന്നിൽ സി.പി.എമ്മിലെ ചേരിപ്പോരെന്ന്; സി.സി.ടി.വി. ദൃശ്യങ്ങളുമായി കോൺഗ്രസ്

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിനുപിന്നിൽ സി.പി.എമ്മിലെ ചേരിപ്പോരാണെന്ന ആരോപണവുമായി കോൺഗ്രസ്. ഇത് വെളിവാക്കുന്നതാണ് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്റെ വാക്കുകളെന്ന് എം.എം. ഹസൻ, കെ. ശബരീനാഥൻ എം.എൽ.എ., പാലോട് രവി, നെയ്യാറ്റിൻകര സനൽ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. അക്രമത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പ്രദർശിപ്പിച്ചു. നാലു വാഹനങ്ങളും ആയുധങ്ങളുമായി 12 പേരെ ദൃശ്യങ്ങളിൽ കാണാമെന്ന് നേതാക്കൾ പറഞ്ഞു. ഒന്നാംപ്രതി സജീവിനെ കൊല്ലപ്പെട്ട മിഥിലാജാണ് ആദ്യം വെട്ടിയത്. സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടി രണ്ടുപേർ മരിച്ചു. മൂന്നുപേർ അറസ്റ്റിലായി. ഏഴുപേരെ അറസ്റ്റുചെയ്തില്ല. ഷഹീൻ (സാക്ഷിയായ ആളല്ല), അപ്പൂസ് എന്നിവരുടെ പേരുകൾ നേതാക്കൾ ചൂണ്ടിക്കാട്ടി. എം.എൽ.എ.യുടെ മകനെ അക്രമിച്ചതുമായി ബന്ധപ്പെട്ടാണ് സി.പി.എമ്മുകാർ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. അന്വേഷണം സി.ബി.ഐ.ക്കു വിടണം. സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞതിനു വിരുദ്ധമായാണ് റഹീം പറയുന്നത്. സംഭവത്തിനുശേഷം റഹീം പോലീസ് സ്റ്റേഷനിലെത്തി സാക്ഷിയോട് രണ്ടുമണിക്കൂറോളം സംസാരിച്ചു. റഹീമിന്റെ പങ്ക് അന്വേഷിക്കണം. മിഥിലാജ് മൂന്ന് വധശ്രമം ഉൾപ്പെടെ നാലു കേസുകളിൽ പ്രതിയാണ്. ഈ കേസുകളിൽ കോൺഗ്രസ് വാദിഭാഗത്തോ പ്രതിഭാഗത്തോ അല്ല. ഇപ്പോൾ പിടിയിലായ ആർക്കും കോൺഗ്രസിന്റെ ഒരു ഫോറവുമായും ബന്ധമില്ല്ലെന്നും നേതാക്കൾ പറഞ്ഞു. Content Highlight: venjaramoodu Murder Case


from mathrubhumi.latestnews.rssfeed https://ift.tt/3gX3gYw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages