ശ്രീനഗര്‍ : രാത്രികാലങ്ങളില്‍ ഭീകരര്‍ക്കുള്ള ആയുധങ്ങള്‍ ഡ്രോണുകളുടെ സഹായത്തോടെ പാക്കിസ്ഥാന്‍ വിതരണം ചെയ്യുന്നതായി ജമ്മുകശ്മീര്‍ പൊലീസ്. നിയന്ത്രണരേഖയില്‍ എത്തിച്ച് ആയുധങ്ങള്‍ താഴേയ്ക്ക് ഇട്ടുകൊടുക്കുകയാണ്.
ഇത്തരത്തില്‍ കഴിഞ്ഞ രാത്രി അക്‌നൂര്‍ ഗ്രാമത്തില്‍ നിന്ന് എകെ 47 തോക്കുകളും പിസ്റ്റളും ലഭിച്ചെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു.
പുല്‍വാമയിലുള്‍പ്പടെ നിരവധി ആക്രമണങ്ങള്‍ നടത്തിയ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചെന്നും പൊലീസ് അറിയിച്ചു.
എകെ 47 തോക്കുകള്‍, ഗ്രനേഡുകള്‍, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ അതിര്‍ത്തിയില്‍ വര്‍ഷിക്കുന്നതായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പഞ്ചാബ് പൊലീസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാക്ക് ഡ്രോണ്‍ ഉപയോഗിച്ച് രാത്രി നിയന്ത്രണരേഖയില്‍ ആയുധങ്ങള്‍ എത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ജമ്മുകശ്മീര്‍ പൊലീസ് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. സദ് സോഹല്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് എകെ 47 തോക്കുകള്‍, ഒരു പിസ്റ്റള്‍, മൂന്ന് എകെ മാഗസീനുകള്‍ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
കശ്മീര്‍ താഴ്വരയിലുള്ള ഭീകരര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുള്ള ആയുധങ്ങളായിരുന്നു ഇവയെന്നും പൊലീസ് പറഞ്ഞു.
from mangalam.com https://ift.tt/3hWjVf4
via IFTTT
No comments:
Post a Comment