ബി കാപിറ്റലും കൺസൽട്ടൻസി; കടലാസ് കമ്പനിയെന്ന് സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 4, 2020

ബി കാപിറ്റലും കൺസൽട്ടൻസി; കടലാസ് കമ്പനിയെന്ന് സംശയം

Bineesh Kodiyeri. Photo: Mathrubhumi Archives ബെംഗളൂരു: സി.പി.എം. കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിക്കെതിരേ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആരോപണമുന്നയിച്ച ബി കാപിറ്റൽ ഫിനാൻഷ്യൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് ധനകാര്യ കൺസൽട്ടൻസി സ്ഥാപനമായാണ് ആരംഭിച്ചത്. 2018 മുതൽ കമ്പനിയുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തതിനെത്തുടർന്ന് സ്ഥാപനം അടപ്പിക്കുകയായിരുന്നെന്ന് ആരോപണമുണ്ട്. 2015-ൽ ബിനീഷ് കൊടിയേരിയാണ് കമ്പനി ആരംഭിച്ചതെന്ന് കഴിഞ്ഞദിവസം ഫിറോസ് ആരോപിച്ചിരുന്നു. മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിൽ ബി കാപിറ്റൽ ഫിനാൻഷ്യൽ സർവീസ് ബെംഗളൂരു ദൂരവാണി നഗറിൽ പ്രവർത്തിക്കുന്നതായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരുലക്ഷം രൂപവീതം മൂലധനത്തിൽ ബിനീഷ് കോടിയേരിയും അനസ് വലയിപറമ്പത്ത് എന്നയാളും ചേർന്നാണ് കമ്പനി രജിസ്റ്റർ ചെയ്തതെന്ന തെളിവുകൾ പുറത്തുവന്നു. രേഖകളിൽ രണ്ടുപേരും ഡയറക്ടർമാരാണ്. മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിന്റെ വെബ്സൈറ്റിലെ വിവരങ്ങളനുസരിച്ച് 2015 ജൂൺ എട്ടിനാണ് കമ്പനി രജിസ്റ്റർചെയ്യുന്നത്. 2015-ലാണ് ബിനീഷ് കോടിയേരിയുടെ സാമ്പത്തികസഹായത്തോടെ മയക്കുമരുന്ന് വിതരണക്കേസ് പ്രതി മുഹമ്മദ് അനൂപ് കമ്മനഹള്ളിയിൽ റെസ്റ്റോറന്റ് തുടങ്ങുന്നത്. ഇതാണ് കമ്പനിയെപ്പറ്റി ആരോപണമുയരാൻ കാരണം.


from mathrubhumi.latestnews.rssfeed https://ift.tt/3h0zcv7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages