തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായ യുട്യൂബര്‍ വിജയ് പി.നായരുടെ വീഡിയോകള്‍ യുട്യൂബ് നീക്കം ചെയ്തു. പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. വിജയിയുടെ യുട്യുബ് ചാനല്‍ അടക്കം നീക്കം ചെയ്തിട്ടുണ്ട്. പോലീസിന്റെ ആവശ്യം യുട്യൂബ് ആദ്യം നിഷേധിച്ചിരുന്നു. വിജയ് പി.നായരെ കൊണ്ട് വീഡിയോ നീക്കം ചെയ്യിക്കാനായിരുന്നു ആദ്യനീക്കം.
അശ്ലീല വീഡിയോയുടെ പേരില്‍ ഡബ്ബിംഗ് താരം ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ നല്‍കിയ പരാതിയില്‍ ഇന്നലെ വിജയ് പി.നായരെ അറസ്റ്റു ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശത്തിന്റെ പേരില്‍ ഇവര്‍ അടക്കമുള്ള ഒരു സംഘം സ്ത്രീ വിജയ് പി.നായരെ അയാളുടെ താമസസ്ഥലത്ത് കയറി മര്‍ദ്ദിക്കുകയും ദേഹത്ത് കരിഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു.
വിജയ് പി.നായരെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് ജാമ്യമില്ലാതെ കേസെടുത്തിരുന്നു.
from mangalam.com https://ift.tt/36bTe41
via IFTTT
No comments:
Post a Comment