ഇന്ത്യയിലേക്ക് ലഹരി ഒഴുക്ക്; ബോളിവുഡ് താരങ്ങളുടെയടക്കം ഉറക്കം നഷ്ടപ്പെടുത്തി എന്‍സിബിയുടെ അന്വേഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 21, 2020

ഇന്ത്യയിലേക്ക് ലഹരി ഒഴുക്ക്; ബോളിവുഡ് താരങ്ങളുടെയടക്കം ഉറക്കം നഷ്ടപ്പെടുത്തി എന്‍സിബിയുടെ അന്വേഷണം

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ലഹരിമരുന്ന് കേസില്‍ എത്തിയതോടെ ബോളിവുഡിലെ പലരുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) അന്വേഷണത്തില്‍ രാജ്യത്തേക്ക് എത്തിയ ലഹരിയുടെ ഉറവിടം പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണെന്ന് കണ്ടെത്തി.

മുംബൈയിലെ കൊക്കെയ്ന്‍ വിതരണക്കാരെ കണ്ടെത്താന്‍ യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ സഹായം എന്‍സിബി തേടിയിട്ടുണ്ട്. ഇവിടേക്ക് ലഹരി എത്തിക്കുന്നത് അമൃത്‌സറിലേയും പാക്കിസ്ഥാനിലേയും ലഹരിസംഘങ്ങളാണെന്നാണു കണ്ടെത്തിയിട്ടുണ്ട്.

2018ല്‍ കുറഞ്ഞത് 1200 കിലോഗ്രാം കൊക്കെയ്ന്‍ ഇന്ത്യയില്‍ എത്തിയെന്നാണ് കണ്ടെത്തല്‍. മുംബൈയില്‍ മാത്രം 300 കിലോഗ്രാം വന്നു. 2019 ജൂണില്‍ ഓസ്‌ട്രേലിയയില്‍ 55 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരേ സംഘമാണു രണ്ടിടത്തെയും വിതരണക്കാര്‍. ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊളംബിയ, ബ്രസീല്‍, മൊസാംബിക്ക് റൂട്ടിലൂടെയാണ് ഭൂരിഭാഗം കൊക്കെയ്‌നും ഇന്ത്യയിലെത്തുന്നത്. ഇന്ത്യയില്‍ ഒരു ദിവസം ഒരു ടണ്‍ ഹെറോയിന്‍ എങ്കിലും ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

കൊക്കെയ്ന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റിന്റെ ഏറ്റവും വലിയ ഉല്‍പാദകര്‍ ഇന്ത്യയാണ് എന്നതിനാല്‍, ഒരു കൊക്കെയ്ന്‍ നിര്‍മാണ യൂണിറ്റ് തന്നെ രാജ്യത്ത് സ്ഥാപിക്കാന്‍ ചില സംഘങ്ങള്‍ പദ്ധതിയിട്ടിരുന്നതായി എന്‍സിബി വ്യക്തമാക്കി.



from mangalam.com https://ift.tt/3hRWBPM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages