ഡി.എം.കെ. എം.പി. ജഗദ്‌ രക്ഷകന്റെ 89 കോടിയുടെ സ്വത്ത് കണ്ടുകെട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 12, 2020

ഡി.എം.കെ. എം.പി. ജഗദ്‌ രക്ഷകന്റെ 89 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ചെന്നൈ: വിദേശനാണ്യ കൈമാറ്റ നിയമം (ഫെമ) ലംഘിച്ച കേസിൽ ഡി.എം.കെ. എം.പി.യും മുൻ കേന്ദ്ര മന്ത്രിയുമായ എസ്. ജഗദ്രക്ഷകന്റെയും കുടുംബാംഗങ്ങളുടെയും 89.1 കോടി രൂപയുടെ സ്വത്തുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)കണ്ടുകെട്ടി. റിസർവ് ബാങ്കിന്റെ അനുമതി നേടാതെ സിങ്കപ്പൂരിലുള്ള കമ്പനിയിൽ നിക്ഷേപം നടത്തുന്നതിന് വിദേശനാണ്യ കൈമാറ്റം നടത്തിയെന്നാണ് കേസ്. ജഗദ്രക്ഷകനും മകൻ സുദീപ് ആനന്ദുമാണ് സിൽവർ പാർക്ക് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിങ്കപ്പൂർ കമ്പനിയിൽ നിക്ഷേപം നടത്തിയത്. ഫെമ വ്യവസ്ഥകൾ ലംഘിച്ച് വിദേശത്തേക്ക് പണമിടപാട് നടത്തിയാൽ പ്രതികളുടെ, രാജ്യത്തിനുള്ളിലുള്ള തുല്യമായ തുകയ്ക്കുള്ള സ്വത്തുകൾ കണ്ടുകെട്ടാൻ ഇ.ഡി.ക്ക് അധികാരമുണ്ട്. ഇതുപ്രകാരമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. കൃഷി സ്ഥലം, വീട് നിർമാണത്തിനുള്ള സ്ഥലങ്ങൾ, ബാങ്ക് നിക്ഷേപം തുടങ്ങിയ ആസ്തികളാണ് കണ്ടുകെട്ടിയിരിക്കുന്നത്. ബിസിനസുകാരൻ കൂടിയായ ജഗദ്രക്ഷകൻ നിലവിൽ ആർക്കോണം മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമാണ്. 2009-2013 കാലഘട്ടത്തിൽ യു.പി.എ. സർക്കാരിൽ സഹമന്ത്രിയായിരുന്നു. Content Highlights:DMK MP Jagadhrakshakans assets worth Rs 89 crore seized by ED


from mathrubhumi.latestnews.rssfeed https://ift.tt/2DYTbwO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages