ഇന്‍സ്‌പെക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ; അമ്മയ്ക്ക് അസുഖമെന്ന് പറഞ്ഞ് ഫ്രണ്ട് ലിസ്റ്റിലുള്ള ആളില്‍ നിന്നും തട്ടിയത് 8000 രൂപ ; അന്വേഷിച്ചപ്പോള്‍ ഹരിയാനയില്‍ നിന്നും ഉണ്ടാക്കിയ പേജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 11, 2020

ഇന്‍സ്‌പെക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ; അമ്മയ്ക്ക് അസുഖമെന്ന് പറഞ്ഞ് ഫ്രണ്ട് ലിസ്റ്റിലുള്ള ആളില്‍ നിന്നും തട്ടിയത് 8000 രൂപ ; അന്വേഷിച്ചപ്പോള്‍ ഹരിയാനയില്‍ നിന്നും ഉണ്ടാക്കിയ പേജ്

വരന്തരപ്പിള്ളി: വരന്തരപ്പിള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ഐ.സി. ചിത്തരഞ്ജന്റെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തില്‍നിന്ന് പണം തട്ടിയെടുത്തു. അക്കൗണ്ട് ഉണ്ടാക്കിയയാള്‍ അമ്മയ്ക്ക് സുഖമില്ലെന്നും അത്യാവശ്യ ആശുപത്രി ചെലവിനെന്നും പറഞ്ഞാണ് എസ്.ഐയുടെ ഫ്രണ്ട് ലിസ്റ്റിലുള്ള സന്ദീപ് എന്ന വ്യക്തിയോട് പണം ആവശ്യപ്പെട്ടത്. അയാള്‍ ഗൂഗിള്‍ പേ വഴി എഫ്.ബി. അക്കൗണ്ടിലെ ഫോണ്‍ നമ്പറിലേക്ക് പണമയച്ചു.

8000 രൂപയാണ് അയച്ചത്. സമാനമായ സന്ദേശം ലഭിച്ച എസ്.ഐയുടെ സുഹൃത്ത് വിളിച്ച് വിവരമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍തന്നെ തന്റെ പേരില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടക്കുന്നുവെന്ന് പോസ്റ്റിട്ട എസ്.ഐ. തൃശൂര്‍ റൂറല്‍ സൈബര്‍ സെല്ലില്‍ വിവരമറിയിച്ചു. പണമയച്ച അക്കൗണ്ട് ഉടന്‍തന്നെ ബ്ലോക്ക് ചെയ്തു. പരിശോധനയില്‍ ഹരിയാന വിലാസമുള്ള ഐ.ഡിയില്‍നിന്നാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ 5000 സുഹൃത്തുക്കള്‍ വീതമുള്ള മൂന്ന് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് എസ്.ഐ. ചിത്തരഞ്ജനുള്ളത്.

എന്നാല്‍ വെള്ളിയാഴ്ച രാവിലെ ഉണ്ടാക്കിയ പുതിയ അക്കൗണ്ടില്‍ 150 സുഹൃത്തുക്കള്‍ മാത്രമേയുള്ളൂ. ഈ അക്കൗണ്ട് സംബന്ധിച്ച് അറിവൊന്നുമില്ലെന്ന് എസ്.ഐ. പറയുന്നു. എസ്.ഐയുടെ പ്രൊെഫെല്‍ ചിത്രവും കവര്‍ ചിത്രവും തന്നെയാണ് വ്യാജ അക്കൗണ്ടിലും ഉപയോഗിച്ചിരിക്കുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും െസെബര്‍ സെല്ലില്‍നിന്നും മൊെബെല്‍ ഫോണ്‍ കമ്പനിയില്‍ നിന്നുമുള്ള വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ െകെക്കൊള്ളുമെന്നും വരന്തരപ്പിള്ളി പോലീസ് അറിയിച്ചു.



from mangalam.com https://ift.tt/3mmUs2b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages