യു.എ.ഇയുടെ പ്രളയസഹായത്തിന്റെ മറവില്‍ കരുക്കള്‍ നീക്കിയത് കോടികള്‍ തട്ടാന്‍ ; പ്രതീക്ഷിച്ചത് 700 കോടിയുടെ 10 ശതമാനം കമ്മീഷന്‍ ; പിന്നില്‍ ഭരണതലത്തിലെ ഉന്നതരെന്ന് എന്‍ഐഎ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 14, 2020

യു.എ.ഇയുടെ പ്രളയസഹായത്തിന്റെ മറവില്‍ കരുക്കള്‍ നീക്കിയത് കോടികള്‍ തട്ടാന്‍ ; പ്രതീക്ഷിച്ചത് 700 കോടിയുടെ 10 ശതമാനം കമ്മീഷന്‍ ; പിന്നില്‍ ഭരണതലത്തിലെ ഉന്നതരെന്ന് എന്‍ഐഎ

പത്തനംതിട്ട: കേരളത്തിനു യു.എ.ഇയുടെ പ്രളയസഹായ വാഗ്ദാനത്തിന്റെ മറവില്‍ സ്വപ്‌ന സുരേഷിനെ ഇടനിലക്കാരിയാക്കി കോടികള്‍ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കിയത് ഭരണതലത്തിലെ ഉന്നതരെന്ന് എന്‍.ഐ.എ. നിഗമനം. പ്രളയക്കെടുതി നേരിടാന്‍ യു.എ.ഇയില്‍നിന്നു ലഭിക്കുമെന്നു കരുതിയ 700 കോടിയോളം രൂപയുടെ 10 % കമ്മീഷനാണു പ്രതീക്ഷിച്ചത്. വിദേശസഹായം കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചതോടെ നീക്കം പാളി. യു.എ.ഇ. റെഡ് ക്രസന്റിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച പണം കേരളത്തിലെത്തിക്കാനുള്ള വഴികളും അടഞ്ഞു.

തുടര്‍ന്നാണ് ലൈഫ് മിഷന്‍ പദ്ധതിക്കായി അനധികൃത മാര്‍ഗത്തിലൂടെ പണമെത്തിക്കാന്‍ ശ്രമമാരംഭിച്ചത്. കേന്ദ്രത്തിന്റെ സമ്മതമില്ലാതെ വിദേശ സഹായം സ്വീകരിക്കാന്‍ തടസമുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ച സാഹചര്യത്തില്‍ ലൈഫ് മിഷനുവേണ്ടി റെഡ് ക്രസന്റില്‍നിന്ന് 17 കോടി രൂപ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നില്‍ ദുരൂഹതയുണ്ട്. ലഭിച്ച പണത്തിനു കമ്മീഷന്‍ കൃത്യമായി ചോദിച്ചുവാങ്ങിയതിനും അത് പങ്കിട്ടതിനും വ്യക്തമായ തെളിവുകള്‍ എന്‍.ഐ.എയ്ക്കു ലഭിച്ചെന്നാണു സൂചന.

യു.എ.ഇയില്‍നിന്നു നേരിട്ട് പണം എത്തിക്കാനാകില്ലെന്നു വ്യക്തമായ സാഹചര്യത്തില്‍ ലൈഫ് മിഷന്റെ വിവിധ പദ്ധതികളുടെ പേരില്‍ തവണകളായെങ്കിലും വന്‍തുക എത്തിക്കാനായിരുന്നു ശ്രമം. സ്വപ്‌ന മുന്നോട്ടുവച്ച ഈ തന്ത്രം ഫലപ്രദമായി നടപ്പാക്കാന്‍ അവര്‍ക്ക് മൗനാനുവാദം ലഭിച്ചു. കമ്മീഷന്‍ നേരിട്ടു സ്വീകരിക്കാതെ ബിനാമികളിലേക്ക് എത്തിക്കാനായിരുന്നു നീക്കം. ഇവരെ വൈകാതെ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് അറിയുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും മന്ത്രി ഇ.പി. ജയരാജന്റെ മകനും പണമിടപാടില്‍ പങ്കുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരര്‍ സംശയനിഴലില്‍നിന്ന് പുറത്തുവന്നിട്ടുമില്ല. ബിനാമി ഇടപാടുകാരെ ചോദ്യംചെയ്തതിനു ശേഷമേ തുടര്‍നടപടിയുണ്ടാകൂ.

കേന്ദ്രമറിയാതെ വിവിധ പദ്ധതികളുടെ പേരില്‍ പിന്നെയും കോടികള്‍ റെഡ് ക്രസന്റിലൂടെ എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നു. കമ്മീഷന്‍ തന്നെയായിരുന്നു ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്നാണു നിഗമനം. വിദേശ നാണയ വിനിമയച്ചട്ടം മറികടന്ന് പണമെത്തിക്കാന്‍ കൂട്ടുനിന്നെന്നു മാത്രമല്ല എത്തിയ പണം വിനിമയം ചെയ്യുന്ന കാര്യത്തില്‍ വീഴ്ച വരുത്തുകയും ചെയ്തു. അതിലൂടെ കോടികളുടെ അഴിമതി നടന്നു.



from mangalam.com https://ift.tt/2FlKlKk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages