രാജ്യത്ത് കൊവിഡ് ബാധിതര്‍ 41 ലക്ഷത്തിലേയ്ക്ക്; കടന്നുപോകുന്നത് അതീവജാഗ്രത പാലിക്കേണ്ട ദിവസങ്ങളിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 14, 2020

രാജ്യത്ത് കൊവിഡ് ബാധിതര്‍ 41 ലക്ഷത്തിലേയ്ക്ക്; കടന്നുപോകുന്നത് അതീവജാഗ്രത പാലിക്കേണ്ട ദിവസങ്ങളിലൂടെ

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തിയൊന്‍പത് ലക്ഷത്തിലേക്ക്. അതീവജാഗ്രത പാലിക്കേണ്ട ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്നാണ് ഈ കണക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നത്.തൊണ്ണൂറ്റി രണ്ടായിരത്തിന് മുകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിദിന വര്‍ധന. പതിമൂന്നു സംസ്ഥാനങ്ങളില്‍ ശരാശരി ഒരു ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

ഇതോടൊപ്പം, ലോകത്ത് ഏറ്റവുമധികം കൊവിഡ് അതിജീവനം നടക്കുന്നത് ഇന്ത്യയിലാണെന്നാണ് ഈ വാര്‍ത്ത. ആഗോളതലത്തില്‍ തന്നെ കൊവിഡുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ തന്നെ തയ്യാറാക്കി വരുന്ന 'ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ' പട്ടികയിലാണ് കൊവിഡ് അതിജീനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് കാണിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ നേരിയ ആശ്വാസം തോന്നിക്കുന്ന വാര്‍ത്തയാണ് ഇതെങ്കിലും, സത്യത്തില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ആനുപാതികമായി സംഭവിക്കുന്ന മാറ്റം മാത്രമാണിതെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ കൊവിഡ് രോഗികളില്‍ അറുപത് ശതമാനവുമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്നലെ പ്രതിദിന വര്‍ദ്ധന കുറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ പ്രതിദിന വര്‍ദ്ധന പതിനെട്ടായിരത്തിന് താഴെ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കാല്‍ ലക്ഷത്തിനു അടുത്തു ആയിരുന്നു വര്‍ധന.



from mangalam.com https://ift.tt/3hxAnlM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages