ടോക്യോ: ആറായിരത്തോളം കന്നുകാലികളുമായി ന്യൂസീലന്‍ഡില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട ജാപ്പനീസ് ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടു. 43 ജീവനക്കാരാണ് ഇതിലുള്ളത്. മൂന്നു കപ്പലുകളും അഞ്ച് വിമാനങ്ങളും നീന്തല്‍വിദഗ്ധരും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
മേസാക് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അതിശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് ഉണ്ടായിരുന്നത്. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. തെക്കന്‍ ചൈനക്കടലില്‍ വെച്ച് കപ്പലിന്റെ എന്‍ജിന്‍ തകരാറിലാവുകയും മുങ്ങുകയുമായിരുന്നു.
ഫിലിപ്പീന്‍സ് സ്വദേശിയായ ഒരു ജീവനക്കാരനെ മാത്രമേ ജാപ്പനീസ് തീരസേനയ്ക്ക് രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുള്ളൂ. 45കാരനായ സെറെനോ എഡ്വാറൊഡോയാണ് രക്ഷപ്പെട്ടത്.എന്‍ജിന്‍ തകരാറിലായതോടെ ലൈഫ് ജാക്കറ്റ് ധരിക്കാന്‍ എല്ലാവര്‍ക്കും നിര്‍ദേശം ലഭിച്ചിരുന്നെന്നും എന്നാല്‍, വെള്ളത്തില്‍ ചാടിയശേഷം ആരെയും കണ്ടില്ലെന്നും സെറെനോ പറഞ്ഞു.
from mangalam.com https://ift.tt/3jO8ZBR
via IFTTT
No comments:
Post a Comment