കൊച്ചി: കോവിഡ് നെഗറ്റീവായാലും 20 ശതമാനം ആളുകൾക്ക് രോഗലക്ഷണങ്ങൾ ദീർഘനാൾ നീണ്ടുനിൽക്കുന്നുവെന്ന് പഠനങ്ങൾ. മൂന്നാഴ്ചമുതൽ ആറുമാസംവരെ നീണ്ടുനിൽക്കുന്നവയാണ് രോഗലക്ഷണങ്ങളെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്. ‘ലോങ് കോവിഡ്’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കോവിഡിനുസമാനമായ ലക്ഷണങ്ങൾ നീണ്ടുനിൽക്കുന്നതിനാലാണിത്. സംസ്ഥാനത്തെ രോഗബാധിതരെ പരിചരിച്ച ഡോക്ടർമാരുടെ നിരീക്ഷണമാണിത്. 90 ശതമാനം പേർക്കും അതികഠിനമായ ക്ഷീണമാണ് കാണുന്നത്.ചിലദിവസങ്ങളിൽ പൂർണമായും ഭേദമായെന്നുതോന്നുമെങ്കിലും ഒന്നോ രണ്ടോ ദിവസങ്ങൾക്കകം കഠിനമായ ക്ഷീണം വീണ്ടും ബാധിക്കും. സ്ത്രീകളിലും പ്രായമായവരിലും മറ്റുരോഗങ്ങൾ ഉള്ളവരിലുമാണ് ലോങ് കോവിഡ് കൂടുതലായി കാണുന്നത്. കോവിഡ് ബാധിച്ച് ആദ്യത്തെ അഞ്ചുദിവസങ്ങളിൽ ശക്തമായ ചുമ, ശബ്ദവ്യത്യാസം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ലോങ് കോവിഡ് വരാനുള്ള സാധ്യത കൂടുമെന്ന് ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എൻ.സുൽഫി പറഞ്ഞു. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ കോവിഡ് പരിശോധന നടത്തേണ്ടാത്ത ഒരുവിഭാഗം ആളുകൾ സമൂഹത്തിലുണ്ട്. ഇവർക്ക് രോഗബാധയുണ്ടായിട്ടുണ്ടാകാം. ഇത്തരക്കാർക്കും ഭാവിയിൽ ലോങ് കോവിഡ് ഉണ്ടായേക്കാം. അതിനാൽ കോവിഡ് നെഗറ്റീവായാലും രോഗികളെ നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്ന സംവിധാനം സർക്കാർ തയ്യാറാക്കണം. തുടർപരിശോധനകളിലൂടെ, കോവിഡ് ബാധിച്ചതുകൊണ്ടുള്ള ശാരീരികപ്രശ്നങ്ങളെക്കുറിച്ച് കണ്ടെത്താൻ സാധിക്കുമെന്നും ഡോ.സുൽഫി പറഞ്ഞു.നീണ്ടുനിൽക്കുന്ന ലക്ഷണങ്ങൾ തലവേദന, ചുമ, നെഞ്ചിൽ ഭാരം, ഗന്ധം നഷ്ടപ്പെടൽ, വയറിളക്കം, ശബ്ദവ്യത്യാസം.
from mathrubhumi.latestnews.rssfeed https://ift.tt/3hKJBeR
via
IFTTT
No comments:
Post a Comment