വിമാനം മൂന്നുകഷണം; സീറ്റ്‌ബെൽറ്റ് മരണം കുറച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 7, 2020

വിമാനം മൂന്നുകഷണം; സീറ്റ്‌ബെൽറ്റ് മരണം കുറച്ചു

കരിപ്പൂർ: റൺവേയിൽനിന്ന് തെന്നി താഴേക്കുപതിച്ച വിമാനം മൂന്നുകഷണമായാണ് മുറിഞ്ഞുപോയത്. മധ്യഭാഗത്തുള്ളവരും പിൻഭാഗത്തുള്ളവരും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മിക്കവരും സീറ്റ്‌ബെൽറ്റ് അഴിച്ചിട്ടില്ലാത്തത് പരിക്കിന്റെ ആഘാതം കുറച്ചു.പിൻഭാഗത്തെ യാത്രക്കാരെ പുറത്തിറക്കിയത് കട്ടർ ഉപയോഗിച്ച് വിമാനഭാഗങ്ങൾ മുറിച്ചുമാറ്റിയാണ്. മിക്ക യാത്രക്കാരും സീറ്റിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. അപകടം സംഭവിച്ച്‌ കുറച്ചുകഴിഞ്ഞപ്പോൾ രക്ഷപ്പെട്ട ചില യാത്രക്കാർ ടെർമിനലിന്റെ ഭാഗത്തേക്ക് നടന്നുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വിമാനത്താവളത്തിലെ നൂറ്റമ്പതോളം ടാക്‌സിഡ്രൈവർമാർ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. ടാക്സികളെല്ലാം റൺവേയിൽക്കൂടിയാണ് കടത്തിവിട്ടിരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2C9vnoV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages