മൂന്നാർ: മൂന്നാറിൽനിന്ന് 25 കിലോമീറ്റർ അകലെ പെട്ടിമുടിയിൽ ഉരുൾപൊട്ടി തൊഴിലാളിലയങ്ങൾക്കുമേൽ വീണ് 17പേർ മരിച്ചു. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾ നാമാവശേഷമാക്കിയ ദുരന്തത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ 49 പേരെ കണ്ടെത്താനായിട്ടില്ല. ഒരാളുടെ നില ഗുരുതരമാണ്. ശബ്ദം കേട്ടിറങ്ങിയോടിയ ഒമ്പതുപേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആറുമാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷിക്കാനായി. കനത്ത മഴയും മൂടൽമഞ്ഞും തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. വ്യാഴാഴ്ച രാത്രി 10.45-നുണ്ടായ ദുരന്തം പുറംലോകമറിഞ്ഞത് പത്തു മണിക്കൂറിനു ശേഷമാണ്.ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞ് പെട്ടിമുടി പുഴയിലേക്കു പതിച്ചു.ഉറക്കത്തിലായിരുന്നതിനാൽ ആളുകളിൽ ഭൂരിപക്ഷത്തിനും രക്ഷപ്പെടാനായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3gETk6F
via
IFTTT
No comments:
Post a Comment