ഭക്ഷ്യ വസ്തുക്കള്‍ക്കിടയില്‍ സ്വര്‍ണം കയറ്റിവച്ചതെങ്ങനെ എന്നറിയാന്‍ ഡല്‍ഹിയില്‍ നിന്നുള്ള ദേശീയ അന്വേഷണ ഏജന്‍സി ദുബായിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 11, 2020

ഭക്ഷ്യ വസ്തുക്കള്‍ക്കിടയില്‍ സ്വര്‍ണം കയറ്റിവച്ചതെങ്ങനെ എന്നറിയാന്‍ ഡല്‍ഹിയില്‍ നിന്നുള്ള ദേശീയ അന്വേഷണ ഏജന്‍സി ദുബായിലേക്ക്

കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണത്തിനു ദുബായിലേക്കു തിരിക്കുന്നതു ഡല്‍ഹിയില്‍ നിന്നുള്ള ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍. പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരെ ചോദ്യംചെയ്യുക, ആവശ്യമെങ്കില്‍ ഇന്ത്യയിലേക്ക് എത്തിക്കുക, തിരുവനന്തപുരം കോണ്‍സുലേറ്റില്‍നിന്നു മടങ്ങിയ അറ്റാഷെയുടെ ഭാഗം കേള്‍ക്കുക എന്നിവയാണു ലക്ഷ്യം.

അന്വേഷണ സംഘത്തെ അയയ്ക്കുന്നതിനു വിദേശകാര്യ മന്ത്രാലയം ദുബായ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നു തിരിക്കുന്ന എന്‍.ഐ.എ. സംഘം ദുബായിലെത്തി ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ കാണും. അവര്‍ നിശ്ചയിക്കുന്നതനുസരിച്ചാകും തുടര്‍നടപടികള്‍.

സ്വര്‍ണക്കടത്തിലെ സാമ്പത്തിക കുറ്റകൃത്യവും കള്ളപ്പണം വെളുപ്പിക്കലും ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കണമെന്നും യു.എ.പി.എ. പ്രകാരമുള്ള സാമ്പത്തിക തീവ്രവാദം മാത്രമാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്നും എന്‍.ഐ.എ. വൃത്തങ്ങള്‍ പറഞ്ഞു. മന്ത്രി കെ.ടി. ജലീല്‍ അടക്കമുള്ള പ്രമുഖരെ ചോദ്യംചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

െഫെസലിനെയും റബിന്‍സിനെയും ചോദ്യംചെയ്തശേഷം കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ആവശ്യമെങ്കില്‍ അവരെ ഇന്ത്യയിലെത്തിക്കും. സ്വര്‍ണക്കടത്തില്‍ സുപ്രധാന പങ്കുണ്ടെന്നു സ്വപ്‌ന സുരേഷും പി.എസ്. സരിത്തും ആരോപിച്ച അറ്റാഷെയുമായി കൂടിക്കാഴ്ച നടത്തുന്നതിനു യു.എ.ഇ. അനുമതി നല്‍കിയിട്ടില്ല. ദുബായില്‍ എത്തിയശേഷം എംബസി വഴി വീണ്ടും ദുബായ് അധികൃതരുമായി ബന്ധപ്പെടും. അറ്റാഷെയെ ചോദ്യംചെയ്യാന്‍ അവസരം ലഭിക്കുമെന്നു പ്രതീക്ഷയില്ല.

ദുബായ് പോലീസ് അറ്റാഷെയുടെ വിശദീകരണം തേടിയശേഷം അക്കാര്യം എന്‍.ഐ.എയെ അറിയിക്കുമെന്നാണു കരുതുന്നത്. ഭക്ഷ്യ വസ്തുക്കള്‍ക്കിടയില്‍ സ്വര്‍ണം കയറ്റിവച്ചതെങ്ങനെ എന്നതാണു പ്രധാന അന്വേഷണ വിഷയം. അതിനായി കാര്‍ഗോ പായ്ക്ക് ചെയ്ത ഓഫീസിലെയും ദുബായ് എയര്‍പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തിലെയും സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടും. ഫൈസലിനെയും റബിന്‍സിനെയും ചോദ്യം ചെയ്യുന്നതോടെ അന്വേഷണം രണ്ടാംഘട്ടത്തിലേക്കു കടക്കും.

താന്‍ ദുബായില്‍നിന്നു ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് ഓര്‍ഡര്‍ ചെയ്തിരുന്നതെന്നും അതിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചതിനെപ്പറ്റി അറിവിലെല്ലന്നുമാണ് അറ്റാഷെ നേരത്തേ കസ്റ്റംസിനെ അറിയിച്ചത്. കാര്‍ഗോ എത്തിക്കാന്‍ കരാര്‍ ഏറ്റെടുത്ത ഏജന്‍സിയും നടത്തിപ്പുകാരനായ െഫെസലും ഇക്കാര്യത്തില്‍ മറുപടി നല്‍കേണ്ടതുണ്ട്.



from mangalam.com https://ift.tt/3kAH7lN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages