ചേതന്‍ ചൗഹാന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 24, 2020

ചേതന്‍ ചൗഹാന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന

ലക്ക്നൗ: ഉത്തർപ്രദേശ് മന്ത്രി ചേതൻ ചൗഹാന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്ശിവ സേന രംഗത്തെത്തി. കോവിഡ് ബാധിച്ചാണ് ചേതൻ ചൗഹാൻ മരിച്ചത്. ലക്നൗവിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചേതനെ ഏത് സാഹചര്യത്തിലാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വ്യക്തമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ശിവസേന നേതാക്കൾ ഗവർണർ ആനന്ദിബെൻ പാട്ടേലുമായി കൂടിക്കാഴ്ച നടത്തി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കൈമാറി. ഓഗസ്റ്റ് 16നാണ് 73കാരമായ ചൗഹാൻ കോവിഡ് ബാധിച്ച് മരിക്കുന്നത്. സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആരോഗ്യസ്ഥിതി വഷളാകുകയും ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഏത് സാഹചര്യത്തിലാണ് മന്ത്രി ചേതൻ ചൗഹാനെ ലഖ്നൗവിലെ എസ്ജിപിജിഐയിൽ നിന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വ്യക്തമാക്കണം. പ്രശസ്ത ആശുപത്രിയായ എസ്ജിപിജിയിൽ സർക്കാരിന് വിശ്വാസമില്ലേ? ശിവസേന പ്രസ്താവനയിൽ ചോദിച്ചു. ചൗഹാൻ മരിച്ചത് കോവിഡ് ബാധിച്ചല്ലെന്നും എസ്ജിപിജിഐയിലെ ചികിത്സാ പിഴവ് മൂലമാണെന്നും എസ്.പി എംഎൽസി സുനിൽ സിംഗ് സജാൻ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നതാണ് മരണകാരണമെന്ന് മറ്റ് ചില നേതാക്കളും ആരോപണം ഉന്നയിച്ചിരുന്നു Content Highlight: Shiv Sena demands CBI enquiry into death of Chetan Chauhan


from mathrubhumi.latestnews.rssfeed https://ift.tt/2QjMIiz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages