ഈ സ്വർണനാണയങ്ങൾക്ക് 1,100 കൊല്ലം പഴക്കം ; ഖനനത്തിലൂടെ പുറത്തെടുത്തത് ഇസ്രയേലിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 24, 2020

ഈ സ്വർണനാണയങ്ങൾക്ക് 1,100 കൊല്ലം പഴക്കം ; ഖനനത്തിലൂടെ പുറത്തെടുത്തത് ഇസ്രയേലിൽ

ടെൽ അവീവ്: 1,100 കൊല്ലം മുമ്പ് മൺകുടത്തിലടച്ച് സൂക്ഷിച്ചതെന്നു കരുതുന്ന 425 സ്വർണനാണയങ്ങൾ ഇസ്രയേലിൽ ഖനനത്തിലൂടെ പുറത്തെടുത്തു. മധ്യ ഇസ്രയേലിൽനിന്നാണ് ഇസ്ലാമികകാലത്തിന്റെ പ്രാരംഭത്തിലേതെന്നു കരുതുന്ന നാണയങ്ങൾ കിട്ടിയത്. അബ്ബാസിദ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അന്നിവിടം. 845 ഗ്രാം ഭാരമുള്ളതാണ് നാണയങ്ങൾ. അന്നത്തെ കാലത്ത് ഒരു ആഡംബര വസതി വാങ്ങാനുള്ള മൂല്യം ഇവയ്ക്കുണ്ടാകുമെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞർ പറയുന്നത്. അതേസമയം, ആരാണിത് സൂക്ഷിച്ചത്, എന്തുകൊണ്ടായിരിക്കാം ഇവിടെനിന്ന് എടുത്തുമാറ്റാഞ്ഞത് തുടങ്ങിയ വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഇത്രയുമധികം സ്വർണനാണയങ്ങൾ പുരാവസ്തുഗവേഷണത്തിലൂടെ കണ്ടെത്തുന്നതും അപൂർവമായിട്ടാണ്. സ്വർണം എല്ലാകാലത്തും വിലപ്പെട്ടതു തന്നെയായിരുന്നെന്നും ഇതിൽനിന്ന് വ്യക്തമാകുന്നു. സ്ഥലത്തെ ഒരു യുവാവാണ് ഇത് ആദ്യം കണ്ട് അധികൃതരെ അറിയിച്ചത്. ഖനനത്തിനിടെ ആദ്യം കണ്ടപ്പോൾ നേരിയ ഇലകൾ പോലെയാണ് തോന്നിച്ചതെന്നും പിന്നീടാണ് സ്വർണമാണെന്ന് മനസ്സിലായതെന്നും ഗവേഷണസംഘത്തിലെ ഓസ് കോഹെൻ പറഞ്ഞു. മൺകുടത്തിന് ഇളക്കം തട്ടാതിരിക്കാനുള്ള സജ്ജീകരണങ്ങളടക്കം ഒരുക്കിയിരുന്നതിനാൽ ഇവ തിരിച്ചെടുക്കാമെന്ന പ്രതീക്ഷയോടെ തന്നെയായിരിക്കാം സ്ഥാപിച്ചതെന്ന് ഗവേഷണവിഭാഗം ഡയറക്ടർ പറഞ്ഞു. content Highlights: 1,100-year-old gold coins found at dig site in Israel


from mathrubhumi.latestnews.rssfeed https://ift.tt/2QiGoaW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages