മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ നികുതിയിളവില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 13, 2020

മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ നികുതിയിളവില്ല

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പ്രോട്ടോകോൾ ഹാൻഡ്ബുക് പ്രകാരം വിദേശമിഷനുകൾ ഇവിടെ സൗജന്യവിതരണത്തിന് എത്തിക്കുന്ന മതഗ്രന്ഥങ്ങൾക്കോ അതുപോലുള്ള മറ്റു ഗ്രന്ഥങ്ങൾക്കോ നികുതിയിളവ് നൽകില്ല. ഇവയ്ക്ക് നികുതിയിളവിനായി എക്‌സംപ്ഷൻ സർട്ടിഫിക്കറ്റിനായി കേന്ദ്രത്തെയോ സംസ്ഥാനത്തെയോ സമീപിക്കാനാവില്ല. പുസ്തകങ്ങളാണ് കൊണ്ടുവരുന്നതെങ്കിൽ അതിന്റെ പേര്, എത്ര പകർപ്പ് എന്നൊക്കെയുള്ള വിശദാംശങ്ങൾ നൽകണം. പ്രിന്റഡ് മെറ്റീരിയൽ എന്നോ റെക്കോഡഡ് വീഡിയോ എന്നോ അവ്യക്തമായി മാത്രം രേഖപ്പെടുത്തിയാൽ പോരാ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന ഭക്ഷണപദാർഥങ്ങൾ, വാണിജ്യമേളകളിൽ പ്രദർശിപ്പിക്കാനോ വിൽക്കാനോ ഉള്ള വസ്തുക്കൾ എന്നിവയ്ക്കും നികുതിയിളവില്ല. നയതന്ത്ര ബാഗേജുകളിൽ നയതന്ത്ര രേഖകളും ഔദ്യോഗിക ആവശ്യത്തിനുള്ള വസ്തുക്കളും മാത്രമേ പാടുള്ളൂ. സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വിദേശ കോൺസുലേറ്റുകളിലേക്ക് 20 ലക്ഷം രൂപയിൽ കുറവ് മൂല്യമുള്ള പാഴ്സ‌ലുകൾ ഇറക്കുമതിചെയ്യാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമില്ല. എന്നാൽ, ഡ്യൂട്ടി ഈടാക്കാതെ കസ്റ്റംസ് ഇത് വിട്ടുകൊടുക്കണമെങ്കിൽ സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിന്റെ എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ ഹാൻഡ് ബുക്കിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.പാഴ്‌സലിന്റെ എല്ലാ വിവരങ്ങളും പ്രോട്ടോകോൾ വിഭാഗത്തെ അറിയിച്ചിരിക്കണം. 2018 മുതലാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയത്. ഡൽഹിയിൽ പ്രവർത്തിക്കുന്ന എംബസികൾക്ക് ഇത്തരം സർട്ടിഫിക്കറ്റ് നൽകേണ്ടത് വിേദശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക പ്രോട്ടോകോൾ വിഭാഗമാണ്. ഈ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് രണ്ടുവർഷമായി കോൺസുലേറ്റ് സമീപിച്ചിട്ടില്ലെന്നാണ് സർക്കാർ അറിയിക്കുന്നത്. കോൺസുലേറ്റിലെത്തുന്ന പാഴ്‌സലുകൾക്ക് ഈ സർട്ടിഫിക്കറ്റ് ഉണ്ടെന്നുറപ്പാക്കാൻ കസ്റ്റംസും സർക്കാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പ്രോട്ടോകോൾ വിഭാഗം അറിയിക്കും. 2016-ലാണ് കോൺസുലേറ്റ് തലസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയത്. 2017-ൽ ഏതാനും പാഴ്‌സലുകൾക്ക് ഇത്തരം സർട്ടിഫിക്കറ്റിന് കോൺസുലേറ്റ് അപേക്ഷിച്ചിട്ടുണ്ട്. അക്കാലത്തും കസ്റ്റംസിൽനിന്ന് അന്വേഷണം വന്നിരുന്നുവെന്നും സർക്കാർ വ്യക്തമാക്കും. രണ്ടുവർഷമായി സ്വർണക്കടത്തുസംഘം പ്രവർത്തിച്ചുതുടങ്ങിയ ശേഷം പാഴ്‌സലുകൾ വിട്ടുകിട്ടാൻ പ്രോട്ടോകോൾ വിഭാഗത്തെ സമീപിച്ചിട്ടില്ലെന്നാണ് ഇത് നൽകുന്ന സൂചന. എന്നാൽ, ഇക്കാര്യത്തിൽ കസ്റ്റംസിനും ധാറണപ്പിശകുണ്ടായി. പ്രോട്ടോകോൾ ഹാൻഡ് ബുക്കിൽ സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെങ്കിലും കസ്റ്റംസ് നിഷ്‌കർഷിക്കുന്ന രേഖകളിൽ ഇതുൾപ്പെടുത്തിയിരുന്നില്ല. ഈ പിശക് അടുത്തിടെയാണ് ബോധ്യപ്പെട്ടതെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2XZsm2q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages