ന്യൂഡൽഹി: ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ചികിത്സകളോട് നേരിയ രീതിയിൽ പ്രതികരിച്ച് തുടങ്ങിയെന്ന് മകനും മുൻ എംപിയുമായ അഭിജിത്ത് മുഖർജി. നേരത്തെ പ്രണബ് മുഖർജിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം കോമയിലാണെന്നും ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി അറിയിച്ചിരുന്നു. വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് അദ്ദേഹം തുടരുന്നതെന്നും ആശുപത്രി വ്യക്തമാക്കിയിരുന്നു. ഈ മാസം 10നാണ് പ്രണബ് മുഖർജിയെ ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. Content Highlights: Pranab Mukherjee slowly responding to treatment, all his vital parameters stable, says his son
from mathrubhumi.latestnews.rssfeed https://ift.tt/30UvqyB
via
IFTTT
No comments:
Post a Comment