സ്വർണക്കടത്ത്; സ്വപ്‌നയുമായി ബന്ധമുള്ള ഉന്നത രാഷ്ട്രീയനേതാവിനെ ചോദ്യംചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 3, 2020

സ്വർണക്കടത്ത്; സ്വപ്‌നയുമായി ബന്ധമുള്ള ഉന്നത രാഷ്ട്രീയനേതാവിനെ ചോദ്യംചെയ്യും

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസ് പുതിയ വഴിത്തിരിവിൽ. സ്വപ്‌നാ സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ ഉന്നതനെ ചോദ്യംചെയ്യാൻ കസ്റ്റംസ് തീരുമാനം. സർക്കാരിൽ നിർണായക സ്വാധീനമുള്ള രാഷ്ട്രീയനേതാവാണിദ്ദേഹം.കള്ളക്കടത്തിനെക്കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നെന്നും പലപ്പോഴും സഹായം നൽകിയിട്ടുണ്ടെന്നുമുള്ള സ്വപ്‌നയുടെ മൊഴി അടിസ്ഥാനമാക്കിയാണ് തിങ്കളാഴ്ച ചേർന്ന കസ്റ്റംസ് ഉന്നതതല യോഗത്തിൽ ഈ തീരുമാനമുണ്ടായത്. എം. ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യാനും തീരുമാനിച്ചു.സ്വപ്‌ന ഇടനിലക്കാരിയായ ഇടപാടുകളെക്കുറിച്ച് ഈ രാഷ്ട്രീയനേതാവിന് അറിവുണ്ടായിരുന്നു. പല ഇടപാടുകളിലും സ്വപ്നയെ ഇടനിലക്കാരിയാക്കുന്നതിൽ മുഖ്യപങ്ക് ഈ നേതാവിനായിരുന്നു. സ്വർണക്കടത്തിൽ പിടിയിലാവുന്നതിനുമുമ്പ് ഈ രാഷ്ട്രീയനേതാവും സ്വപ്‌നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കാണുകയും ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസിനു ലഭിക്കുന്ന വിവരം. ഇതോടെ, സ്വർണക്കടത്തിന് പുതിയ രാഷ്ട്രീയമാനങ്ങൾ കൈവരുകയാണ്.ഇതേ യോഗത്തിൽ ശിവശങ്കറിന്റെ മൊഴിയും സ്വപ്‌നയുടെ മൊഴിയും ചേർത്തുവെച്ച് പരിശോധിച്ചു. രണ്ടുപേരുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. ശിവശങ്കറിന്റെ ചില മൊഴികളിൽ വ്യക്തതയില്ലാത്തതിനാലാണ് വീണ്ടും ചോദ്യംചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. ഈ ആഴ്ചതന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണു കരുതുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/31gYtuZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages