'ഗുഞ്ചന്‍ സക്‌സേന'യിലെ നെഗറ്റീവ് ചിത്രീകരണം; ധര്‍മ പ്രൊഡക്ഷന്‍സിനെതിരേ വ്യോമസേനയുടെ കത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 12, 2020

'ഗുഞ്ചന്‍ സക്‌സേന'യിലെ നെഗറ്റീവ് ചിത്രീകരണം; ധര്‍മ പ്രൊഡക്ഷന്‍സിനെതിരേ വ്യോമസേനയുടെ കത്ത്

ന്യൂഡല്‍ഹി: നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത 'ഗുഞ്ചന്‍ സക്‌സേന: ദ് കാര്‍ഗില്‍ ഗേള്‍' എന്ന സിനിമയ്‌ക്കെതിരെ വ്യോമസേന. ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റുമാരില്‍ ഒരാളായിരുന്നു ഗുഞ്ചന്‍ സക്‌സേന, 1999ലെ കാര്‍ഗില്‍ യുദ്ധത്തിന്റെ ഭാഗമായിരുന്നു ഗുഞ്ചന്‍.

സിനിമയില്‍ അനാവശ്യമായ നെഗറ്റീവ് ചിത്രീകരണം നടന്നതായി കണ്ടെത്തിയെന്നു സേന പറയുന്നു. ട്രെയിലറില്‍ അനാവശ്യ രംഗങ്ങള്‍ കണ്ടതിനെ തുടര്‍ന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്തെഴുതിയിരിക്കുകയാണ് വ്യോമസേന.

സിനിമ അടുത്ത തലമുറയെ പ്രചോദിപ്പിക്കണമെന്നുള്ള ഉടമ്പടി നിര്‍മാതാക്കളായ നെറ്റ്ഫ്‌ളിക്‌സ്, ധര്‍മ പ്രൊഡക്ഷന്‍സ് എന്നിവര്‍ തെറ്റിച്ചു എന്നാണ് കത്തില്‍ പറയുന്നത്. കത്തിന്റെ പകര്‍പ്പ് കിട്ടിയ എഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം, ചില രംഗങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും സ്ത്രീകള്‍ക്കെതിരെയുള്ള സംസ്‌കാരത്തെ മോശമായാണു കാണിക്കുന്നതെന്നും ആരോപിക്കുന്നു.

സിനിമയിലെ ചില ഇത്തരം ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്യാനോ പരിഷ്‌കരിക്കാനോ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. പരുക്കേറ്റ സൈനികരെ രക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സക്‌സേനയ്ക്കു ശൗര്യ വീര്‍ അവാര്‍ഡ് ലഭിച്ചു. ജാന്‍വി കപൂറാണ് സക്‌സേനയുടെ വേഷം അഭിനയിക്കുന്നത്.



from mangalam.com https://ift.tt/33RYita
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages