സ്വാതന്ത്ര്യദിനത്തില്‍ പിണക്കംമറന്ന് ഒലി വിളിച്ചു: ഇന്ത്യ-നേപ്പാള്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 15, 2020

സ്വാതന്ത്ര്യദിനത്തില്‍ പിണക്കംമറന്ന് ഒലി വിളിച്ചു: ഇന്ത്യ-നേപ്പാള്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കം

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ച ശനിയാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടി ഒരു ഫോൺവിളിയെത്തി.ആ ഫോൺകോൾ നേപ്പാൾ പ്രധാനമന്ത്രി കെ. പി ശർമ ഒലിയുടേതായിരുന്നു.പല വിദേശ രാഷ്ട്ര തലവൻമാരും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആശംസ അറിയിക്കാറുള്ളതാണെങ്കിലും ഈ ഫോൺവിളി ഉടഞ്ഞുപോയൊരുസൗഹൃദത്തെ പുനരുജ്ജീവിപ്പിക്കാൻ പോന്നതായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിന് ശേഷം ആദ്യമായാണ് ഇരു രാഷ്ട്രത്തലവൻമാരും സംസാരിക്കുന്നത്.ഫോൺ സംഭാഷണം 11 മിനിറ്റോളം നീണ്ടുനിന്നു.നേപ്പാൾ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യയുമായിഅർഥവത്തായ ഉഭയകക്ഷി സഹകരണമാണ്ആഗ്രഹിക്കുന്നതെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ ഭാവിയിൽ ഉഭയകക്ഷി ചർച്ചകൾ തുടരാൻ ധാരണയായെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതിർത്തി തർക്കത്തെക്കുറിച്ച് പ്രസ്താവനയിൽ പരാമർശമില്ല. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന പദ്ധതികളുടെ അവലോകനം തിങ്കളാഴ്ച നടക്കും. ഇന്ത്യൻ സംഘത്തെ അംബാസിഡർ വിനയ് മോഹൻ വാത്രയുംനേപ്പാൾ സംഘത്തെ വിദേശകാര്യ സെക്രട്ടറി ശങ്കർ ദാസ് ബൈരാഗിയും പ്രതിനിധീകരിക്കും. Congratulations and greetings to Prime Minister Shri @narendramodi ji, the Government and people of India on the happy occasion of the 74th Independence Day. Best wishes for more progress and prosperity of the people of India. — K P Sharma Oli (@kpsharmaoli) August 15, 2020 നേപ്പാൾ ഇന്ത്യയുടെ പ്രദേശങ്ങളെ ഉൾപ്പെടുത്തി പുതിയ ഭൂപടം തയ്യാറാക്കിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം. ഇന്ത്യയുടെ കാലാപാനി, ലിപുലേഖ്, ലിംപിയാദുര എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് നേപ്പാൾ പുതിയ ഭൂപടം തയ്യാറാക്കിയത്. ഇതിനായി പ്രത്യേക ബിൽ നേപ്പാൾ പാസാക്കുകയും ചെയ്തിരുന്നു. Thank you PM @kpsharmaoli Ji for the Independence Day wishes. https://t.co/BGnQYPDTus — Narendra Modi (@narendramodi) August 15, 2020 Content Highlight: Indian independence day; Oli calls up Modi


from mathrubhumi.latestnews.rssfeed https://ift.tt/3iHIGfW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages