സച്ചിനും ഗെഹ്‌ലോത്തും സന്തുഷ്ടര്‍, ഇത് ബിജെപിയുടെ മുഖത്തേറ്റ അടി - കെ.സി. വേണുഗോപാല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 10, 2020

സച്ചിനും ഗെഹ്‌ലോത്തും സന്തുഷ്ടര്‍, ഇത് ബിജെപിയുടെ മുഖത്തേറ്റ അടി - കെ.സി. വേണുഗോപാല്‍

ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തുമായുള്ള ഭിന്നത അവസാനിപ്പിച്ച് സച്ചിൻ പൈലറ്റ് കോൺഗ്രസിൽ തിരിച്ചെത്തിയത് ബിജെപിയുടെ ജനാധിപത്യ വിരുദ്ധതയുടെ മുഖത്തേറ്റ അടിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിമത എംഎൽഎമാരുടെ ആവശ്യങ്ങൾ പരിശോധിക്കുന്നതിനായി മൂന്നംഗ സമിതി രൂപീകരിക്കുന്നതിൽ ഇരുപക്ഷവും സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. കുതിരക്കച്ചവടം നടത്തുകയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുകയും ചെയ്യുകയാണ് ബിജെപി. അവരുടെ തെറ്റായ സമീപനങ്ങൾക്കെതിരായ സന്ദേശമാണിതെന്നും വേണുഗോപാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പാർട്ടിയിൽ തിരിച്ചെത്തിയ സച്ചിൻ പൈലറ്റ് ഉന്നയിച്ച പരാതികൾ പരിശോധിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതിനുശേഷം രാഹുൽ, പ്രിയങ്ക എന്നിവരുമായി സച്ചിൻ പൈലറ്റ് ആദ്യമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സോണിയ ഗാന്ധിയുടെ നടപടി. ജൂലായ് ആദ്യവാരമാണ് സച്ചിനും മറ്റ് 18 എംഎൽഎമാരും കലാപക്കൊടി ഉയർത്തിയത്. ഇതോടെ രാജസ്ഥാനിലെ അശോക് ഗെഹ്ലോത് സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി. വിശ്വാസ വോട്ടെടുപ്പിനായി രാജസ്ഥാൻ നിയമസഭ ഓഗസ്റ്റ് 14 ന് ചേരാനിരിക്കെയാണ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വഴിതുറക്കുന്നത്. Content Highlights: Both Sachin Pilot, Ashok Gehlot Happy, Slap On BJP Face, saysCongress LeaderKC Venugopal


from mathrubhumi.latestnews.rssfeed https://ift.tt/3fMgAOO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages