വന്‍തുക ശമ്പളം വാങ്ങുന്ന പോസ്റ്റുകളില്‍ വേണ്ടപ്പെട്ടവരെ തിരുകുന്നു; 'ആനവണ്ടി' കോര്‍പറേഷന്റെ തലപ്പത്തും 'ആശ്രിതനിയമനം' ; ഇടത് നേതാവ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 11, 2020

വന്‍തുക ശമ്പളം വാങ്ങുന്ന പോസ്റ്റുകളില്‍ വേണ്ടപ്പെട്ടവരെ തിരുകുന്നു; 'ആനവണ്ടി' കോര്‍പറേഷന്റെ തലപ്പത്തും 'ആശ്രിതനിയമനം' ; ഇടത് നേതാവ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. എക്സിക്യൂട്ടീവ് ഡയറക്ടറായി ഇടതു യൂണിയന്‍ നേതാവ് എം. പ്രതാപ്ദേവിനെ നിയമിച്ച നടപടി വിവാദമാകുന്നു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേറ്റര്‍) സ്ഥാനത്തുനിന്നു കെ.എം. ശ്രീകുമാറിനെ മാറ്റിയാണു ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറും (പെന്‍ഷന്‍ ആന്‍ഡ് ഓഡിറ്റ്) വിവരാവകാശ അപ്പലേറ്റ് അതോറിറ്റി ചുമതലയുള്ള കസ്റ്റമര്‍ റിലേഷന്‍സ് മാനേജരുമായ പ്രതാപ്ദേവിനു പൂര്‍ണചുമതല നല്‍കിയത്.

കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു. യൂണിയന്‍ നേതാവായിരുന്നു പ്രതാപ്ദേവ്. കോര്‍പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തുള്ളവരില്‍ പലര്‍ക്കും മതിയായ വിദ്യാഭ്യാസയോഗ്യതയില്ലെന്നു ''മംഗളം'' മുമ്പു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫിനാന്‍സ് ആന്‍ഡ് അഡിമിനിസ്ട്രേറ്റീവ് തസ്തികയില്‍ ഉള്‍പ്പെടെ നിരവധി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍ കോര്‍പറേഷനിലുള്ളപ്പോഴാണു വന്‍തുക ശമ്പളം നല്‍കി എക്സിക്യൂട്ടീവ് ഡയറക്ടറായി വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നത്. ആശ്രിതനിയമനത്തിലൂടെ കോര്‍പറേഷനില്‍ കയറിപ്പറ്റിയ പലരും ഉന്നതപദവികളില്‍ തുടരുകയാണ്. അവര്‍ ഹാജരാക്കിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍പോലും പരിശോധിച്ചിട്ടില്ല.



from mangalam.com https://ift.tt/2XS6qWV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages