കോഴിക്കോട് എന്‍.ഐ.ടി.യില്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ; കാമ്പസ് സെലക്ഷനിലൂടെ ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ജോലി, ശമ്പളം വര്‍ഷം 50 ലക്ഷം രൂപ...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 11, 2020

കോഴിക്കോട് എന്‍.ഐ.ടി.യില്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ; കാമ്പസ് സെലക്ഷനിലൂടെ ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ജോലി, ശമ്പളം വര്‍ഷം 50 ലക്ഷം രൂപ...!!

കോഴിക്കോട്: കാമ്പസ് സെലക്ഷനിലൂടെ ചാത്തമംഗലത്തെ കോഴിക്കോട് എന്‍.ഐ.ടി. വിദ്യാര്‍ഥിക്കു 50 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി. ആന്ധ്ര സ്വദേശിയും ബി.ടെക് കമ്പൂ്യട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ റെഡ്ഡി ശേഖറിനാണ് ഓസ്‌ട്രേലിയന്‍ കമ്പനി ബംഗളുരുവിലെ ഓഫീസിലേക്കു നിയമനം നല്‍കിയത്.

കഴിഞ്ഞ വര്‍ഷം യു.കെ. ആസ്ഥാനമായുള്ള ഒരു കമ്പനി എന്‍.ഐ.ടിയില്‍നിന്നുള്ള വിദ്യാര്‍ഥിക്ക് 50 ലക്ഷം രൂപ ശമ്പളത്തില്‍ വിദേശത്തു നിയമനം നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിക്കിടെയിലും കോഴിക്കോട് എന്‍.ഐ.ടി. മികച്ച നേട്ടമാണു െകെവരിച്ചത്. 2019-20 വര്‍ഷത്തെ വിദ്യാര്‍ഥികളില്‍ 647 പേര്‍ക്കു വിവിധ കമ്പനികളില്‍ നിയമനം ലഭിച്ചു.

ശരാശരി വാര്‍ഷിക ശമ്പളം 11.58 ലക്ഷം. കഴിഞ്ഞ വര്‍ഷം 643 പേര്‍ക്കാണ് കാമ്പസ് സെലക്ഷനിലൂടെ നിയമനം ലഭിച്ചത്. അന്നത്തെ ശരാശരി ശമ്പളം 9.56 ലക്ഷമായിരുന്നു. ഒറാക്കിള്‍, എല്‍.ആന്‍ഡ്.ടി, ക്വാല്‍കോം, അംഡോക്‌സ്, കാപ്ജമിനി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സിസ്‌കോ തുടങ്ങിയ കമ്പനികള്‍ വിദ്യാര്‍ഥികള്‍ക്കു ജോലി നല്‍കി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതല്‍ മേയ് വരെ നിയമനമൊന്നും നടന്നിരുന്നില്ല.

ആമസോണ്‍, െമെക്രാസോഫ്റ്റ്, ജനറല്‍ ഇലക്ട്രിക്, എക്‌സോണ്‍ മൊെബെല്‍, ഇന്റല്‍, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, നോക്കിയ തുടങ്ങിയ കമ്പനികളിലേക്കും വിദ്യാര്‍ഥികള്‍ക്കു നിയമനം ലഭിച്ചിട്ടുണ്ട്. ഇതാദ്യമായി എന്‍.ഐ.ടിയില്‍ വിദ്യാര്‍ഥികളെ തേടി ഐ.എസ്.ആര്‍.ഒയുമെത്തി. ആറുപേര്‍ക്ക് ഇവര്‍ നിയമനം നല്‍കി.



from mangalam.com https://ift.tt/31G0yBa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages