ന്യൂഡല്‍ഹി: ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് മരണനിരക്ക് കുറവ് എന്നു പഠന റിപ്പോര്‍ട്ട്. എയര്‍ കണ്ടീഷന്‍ (എസി) ചെയ്ത ഇടങ്ങള്‍ കുറവായതാണ് ഇതിനൊരു കാരണം.
വെന്റിലേഷന്‍ സൗകര്യമുള്ള മുറികള്‍ ഉള്ളതും രോഗവ്യാപനം കുറക്കുന്നു. അടച്ചിട്ട സ്ഥലങ്ങളില്‍, വെന്റിലേഷന്‍ കുറവുള്ള ഇടങ്ങളില്‍ വായുവില്‍ കൂടി രോഗം പടരുമെന്ന കാര്യം തള്ളിക്കളയാനാവില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം.
ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ഹോസ്പിറ്റല്‍, മാക്‌സ് സ്മാര്‍ട്ട് സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, മംഗളൂരുവിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് എന്നിവടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് എഷ്യ പസിഫിക് ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലാണ് പ്രസിദ്ധീകരിച്ചത്.
'വികസ്വര രാജ്യങ്ങളിലെ ആളുകള്‍ എസി ഉള്ളയിടങ്ങളില്‍ കുറച്ചു സമയം മാത്രം ചെലവഴിക്കുന്നു. എസി ഉള്ളയിടത്ത് വായുസഞ്ചാരം കുറവും വൈറസിന്റെ തോത് കൂടുതലുമായിരിക്കും. നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് മരണങ്ങള്‍ കുറവായതിന്റെ കാരണം ഇതായിരിക്കാം. .' ശ്രീ ഗംഗാ റാം ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ചെയര്‍മാന്‍ ശ്യാം അഗര്‍വാള്‍ പറയുന്നു.
അതെ സമയം ഇന്ത്യയിലെ, തിങ്ങിനിറഞ്ഞ വീടുകള്‍ രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. രാജ്യത്തെ ജനസംഖ്യ, കാലാവസ്ഥയുടെ പ്രത്യേകത, വൈറസിന്റെ ജനിതകഘടന, ചികിത്സാരീതി തുടങ്ങിവയവും കോവിഡ് മരണനിരക്കിനെ ബാധിക്കും.
from mangalam.com https://ift.tt/32wbMs4
via IFTTT
No comments:
Post a Comment