ഗാസിയാബാദ്: ഇന്ത്യയുടെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാകുമെന്ന ഉറപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയുടെ മൂന്നു വാക്‌സിനുകളില്‍ ഒരെണ്ണം പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. മാത്രമല്ല ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ വികസിപ്പിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ ഗഗാസിയാബാദില്‍ എന്‍ഡിആര്‍എഫിന്റെ 10 കിടക്കകളുള്ള താത്ക്കാലിക ആശുപത്രി ഉദ്ഘാടനം ചെയ്യവേയാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ എട്ടാം മാസത്തില്‍ രാജ്യത്തെ രോഗമുക്തരാകുന്നവരുടെ നിരക്ക് 75 ശതമാനത്തിലെത്തിയതില്‍ അതീവ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുവരെ 2.2 ദശലക്ഷം രോഗികള്‍ സുഖം പ്രാപിച്ചു. ഏഴ് ലക്ഷത്തോളം പേര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
from mangalam.com https://ift.tt/3aPinlt
via IFTTT
No comments:
Post a Comment