സ്വര്‍ണക്കടത്ത് കേസ്; കള്ളപ്പണ ഇടപാടുകളില്‍ മൊഴികളിലെ വൈരുധ്യം വീണ്ടും പരിശോധിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 19, 2020

സ്വര്‍ണക്കടത്ത് കേസ്; കള്ളപ്പണ ഇടപാടുകളില്‍ മൊഴികളിലെ വൈരുധ്യം വീണ്ടും പരിശോധിക്കും

കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ പ്രതികളുടെ മൊഴികളില്‍ വൈരുധ്യം. സ്വപ്നയുടെ ബാങ്ക് ലോക്കറിലുള്ള പണം ആരുടേതാണെന്നു കണ്ടെത്തുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ ലക്ഷ്യം.

അത് സ്വന്തം പണമാണെന്നു സ്വപ്ന ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മറ്റാര്‍ക്കോ വേണ്ടിയുള്ളതാണെന്നും ഇഡി സംശയിക്കുന്നു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം സ്വപ്‌ന പറഞ്ഞതനുസരിച്ച് പലര്‍ക്ക്ും എടുത്തു കൊടുത്തിട്ടുള്ളതായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയിരുന്നു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ പണത്തിന്റെ കൈമാറ്റത്തെ കുറിച്ച് വ്യക്തത ഉണ്ടാകും. തനിക്ക് നിക്ഷേപമില്ലെന്നും ജോലി ചെയ്തു കിട്ടുന്ന ശമ്പളം മക്കളുടെയും കുടുംബത്തിന്റെയും ആവശ്യത്തിനു ചെലവാക്കി തീര്‍ക്കുമെന്നുമാണ് സ്വപ്ന ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) നല്‍കിയ മൊഴി. ഈ മൊഴി പരിശോധിക്കുകയാണ് ഇഡി.

സ്വര്‍ണക്കടത്തു പുറത്തറിഞ്ഞ ശേഷം ബെംഗളൂരുവിലേക്കു കടക്കും മുന്‍പു പുറത്തു വിട്ട ശബ്ദരേഖയിലും സ്വപ്ന ഇക്കാര്യം പറയുന്നുണ്ട്. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം സ്വപ്നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും സംയുക്തമായാണു ലോക്കറെടുത്തിരുന്നത്.

ചോദ്യം ചെയ്യലിനിടെയാണു സ്വപ്‌നയ്ക്ക് നെഞ്ചുവേദനയെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യസഹായം തേടി. തുടര്‍ന്നാണു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോടു ഹാജരാകാന്‍ നിര്‍ദേശിച്ചത്.



from mangalam.com https://ift.tt/3iXUYkt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages