മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്ക് അസഭ്യവര്‍ഷം. ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നിരവധി ആളുകളാണ് തുടര്‍ച്ചയായി ഇവരെ ചീത്ത വിളിക്കുന്നത്.
കൂപ്പര്‍ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരന്തരം കോളുകള്‍ വരികയാണ്. ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങി ആത്മഹത്യ ആണെന്നു വിധിയെഴുതി എന്നാരോപിച്ച് ചിലര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പരുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
മൂന്നു ദിവസം മുമ്പാണു സംഭവം. ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി കൊലപാതകക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
ജൂണ്‍ 14നാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിലില്‍ കണ്ടെത്തിയതെന്നാണു മുംബൈ പൊലീസ് പറയുന്നത്. ശ്വാസം മുട്ടിയാണ് സുശാന്ത് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണസമയം വ്യക്തമാക്കിയിട്ടില്ലെന്ന് സുശാന്തിന്റെ കുടുംബം കുറ്റപ്പെടുത്തി. ആന്തരികാവയവ പരിശോധനയിലും അസ്വാഭാവികതയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയും വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണു ഡോക്ടര്‍മാരുടെ സംഘടന
from mangalam.com https://ift.tt/3aNCQqM
via IFTTT
No comments:
Post a Comment