ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ വന്‍ പ്രതിഷേധം: ബെംഗളൂരുവില്‍ സംഘര്‍ഷം, വെടിവെയ്പ്; രണ്ട് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 11, 2020

ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ വന്‍ പ്രതിഷേധം: ബെംഗളൂരുവില്‍ സംഘര്‍ഷം, വെടിവെയ്പ്; രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവിൽ വിദ്വേഷം പരത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം വൻ അക്രമത്തിലും സംഘർഷത്തിലും കലാശിച്ചു.പ്രതിഷേധക്കാർ എംഎൽഎയുടെ വീട് ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. പുലികേശിനഗർ കോൺഗ്രസ് എം.എൽ.എ. അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ വീടാണ് ജനക്കൂട്ടം ആക്രമിച്ചത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പോലീസുകാർക്കും പരിക്കേറ്റു. അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ ബന്ധുവാണ് പോസ്റ്റിട്ടതെന്ന് എംഎൽഎയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ പിഎയാണ് പോസ്റ്റിട്ടതെന്നും ആരോപണമുണ്ട്. ഇതേത്തുടർന്ന് ചൊവ്വാഴ്ച രാത്രി നൂറുകണക്കിനുപേർ ശ്രീനിവാസമൂർത്തിയുടെ വീടിനുമുന്നിൽ തടിച്ചുകൂടുകയും കല്ലേറ് നടത്തുകയുംചെയ്തു. എട്ടോളം വാഹനങ്ങളുംപ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.നൂറിലേറെ പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധവുമായി ജനങ്ങൾ ഡി.ജെ. ഹള്ളി പോലീസ് സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി. പോലീസും പ്രതിഷേധക്കാരും തമ്മിൽ കല്ലേറുണ്ടായി.റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു.അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീകെടുത്തിയത്. സംഭവമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. എംഎൽഎയുടെ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമൂഹികമാധ്യമങ്ങൾവഴി വിദ്വേഷപരാമർശം നടത്തിയവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും അക്രമം അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും കൂടുതൽ പോലീസ് സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു നഗരപരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിജെ ഹള്ളി, കെജെ ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യുവും ഏർപ്പെടുത്തി. Two people died in police firing, one injured shifted to a hospital. Restrictions under Section 144 of CrPC imposed in Bengaluru & curfew imposed in DJ Halli & KG Halli police station limits of the city: Bengaluru Police Commissioner Kamal Pant https://t.co/VlZKo8CW3d — ANI (@ANI) August 11, 2020 Content Highlights: Bengaluru MLAs house attacked by mob over Facebook post; two dead, three injured


from mathrubhumi.latestnews.rssfeed https://ift.tt/2CnlzrE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages