ഇന്ത്യന്‍ വംശജ കമല ഹാരീസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 11, 2020

ഇന്ത്യന്‍ വംശജ കമല ഹാരീസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

വാഷിങ്ടൺ:ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ കമല ഹാരിസ് മത്സരിക്കും.ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ ട്വിറ്ററിലൂടെയാണ് കമലയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. രാജ്യത്തെ മികച്ച പൊതുപ്രവർത്തകയായ കമല ഹാരീസിനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തുവെന്ന് ജോ ബൈഡൻ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കമലയെ പങ്കാളിയായി ലഭിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്ന് ബൈഡൻ പറയുന്നു. I have the great honor to announce that I've picked @KamalaHarris — a fearless fighter for the little guy, and one of the country's finest public servants — as my running mate. — Joe Biden (@JoeBiden) August 11, 2020 വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായിതിരഞ്ഞെടുത്തതിലൂടെ താൻ ബഹുമാനിതയായെന്ന് കമല ഹാരീസ് ഇതിനോട് പ്രതികരിച്ചു. ജോ ബൈഡനെ പ്രസിഡന്റ് ആക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അവർ വ്യക്തമാക്കി. അമേരിക്കൻ ജനതയെ ഒന്നിപ്പിക്കാൻജോ ബൈഡന് സാധിക്കും. നമുക്ക് വേണ്ടിയാണ് അദ്ദേഹം ജീവിതകാലം മുഴുവൻപോരാടിയത്. നമ്മുടെയൊക്കെ സങ്കൽപ്പത്തിനനുസരിച്ച് അമേരിക്കയെ മാറ്റാൻ അദ്ദേഹത്തിന് സാധിക്കുമെന്നും അവർ ട്വീറ്റ് ചെയ്തു. .@JoeBiden can unify the American people because hes spent his life fighting for us. And as president, hell build an America that lives up to our ideals. Im honored to join him as our partys nominee for Vice President, and do what it takes to make him our Commander-in-Chief. — Kamala Harris (@KamalaHarris) August 11, 2020 55 കാരിയായ കമല ഹാരിസ് നിലവിൽ കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററാണ്. ഇന്ത്യയിൽ നിന്ന് കുടിയേറിയതാണ് ഇവരുടെ അമ്മ. അച്ഛൻ ജമൈക്കൻ വംശജനും. തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചാൽ ഭാവിയിലെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി കമലാ ഹാരീസ് മാറും. 2024 അല്ലെങ്കിൽ 2028 വർഷത്തെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ സ്വാഭാവിക സ്ഥാനാർഥിയായി കമല ഹാരീസ് വന്നേക്കാം.. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജ കൂടിയാണ് കമല ഹാരിസ് Let's go win this, @KamalaHarris. pic.twitter.com/O2EYo6rYyk — Joe Biden (@JoeBiden) August 12, 2020 പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ ഇവരും തുടക്കത്തിൽ രംഗത്തുണ്ടായിരുന്നു. എന്നാൽ പിന്നീട് മത്സരത്തിൽ നിന്ന് പിന്മാറുകയും ജോ ബൈഡന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു. അതേസമയം കമലാ ഹാരീസിനെ വൈസ്പ്രസിഡന്റ് സ്ഥാനാർഥിയാക്കിയതിനോട് രാഷ്ട്രീയ എതിരാളിയായ റിപ്പബ്ലിക്കൻ പാർട്ടി വളരെപ്പെട്ടെന്ന് തന്നെ പ്രതികരിച്ചു. കമല ജോ ബൈഡനെക്കാൾ തീവ്രരാഷ്ട്രീയ നിലപാടുകൾ ഉള്ളയാളാണെന്നാണ് അവർ ആരോപിക്കുന്നത്. Content Highlights:Indian-Origin Kamala Harris Democrats Pick For US Vice-President Post


from mathrubhumi.latestnews.rssfeed https://ift.tt/3fPp4Vo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages