പയ്യാവൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 16, 2020

പയ്യാവൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

പയ്യാവൂർ: മദ്യലഹരിയിലായിരുന്ന പിതാവിന്റെ കുത്തേറ്റ്‌ മകൻ മരിച്ചു. പയ്യാവൂർ ഉപ്പുപടന്നയിലെ ഷാരോണി(20)നെയാണ് അച്ഛൻ പേരകത്തനാടി സജി(53) കുത്തിക്കൊന്നത്. സജിയെ പയ്യാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഭാര്യ വിദേശത്തായതിനാൽ സജിയും മക്കളും മാത്രമാണ് വീട്ടിലുള്ളത്. മദ്യപിച്ച് വീട്ടിലെത്തുന്ന സജി മക്കളെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. സംഭവത്തിന്റെ തലേദിവസം മക്കളുമായുണ്ടായ വഴക്കിനിടയിൽ സജിക്ക് വീണ് പരിക്കേറ്റു. ഇതാണ്‌ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ സജി പട്ടിക്ക് തീറ്റ കൊടുത്തില്ലെന്നാരോപിച്ച് വഴക്കുണ്ടാക്കി. ഇതിനിടയിൽ കൈയിൽ കരുതിയ കത്തിയുപയോഗിച്ച് ഷാരോണിനെ കുത്തുകയായിരുന്നു. ഷാരോണിനെ നാട്ടുകാർ ചേർന്ന് പയ്യാവൂരിലെ സ്വകാര്യ ആസ്പത്രിയിലും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: സിൽജ (നഴ്സ്, ഇറ്റലി). സഹോദരൻ: ഷാർലറ്റ് (വിദ്യാർഥി). കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പരിശോധനയ്ക്കുശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അമ്മവീടായ മാലൂർ പോത്തുകുഴിയിലെ സെയ്‍ന്റ് മാക്സ്മില്യൻ കോൾബെ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3l1aWwa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages