പോലീസ് സംഘടനാ നേതാവിനെതിരേയുള്ള റിപ്പോർട്ട് മടക്കി; രക്ഷിക്കാനെന്ന് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 16, 2020

പോലീസ് സംഘടനാ നേതാവിനെതിരേയുള്ള റിപ്പോർട്ട് മടക്കി; രക്ഷിക്കാനെന്ന് ആരോപണം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ സഹായിച്ച പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവിനെതിരേയുള്ള അന്വഷണ റിപ്പോർട്ട് കമ്മിഷണർ മടക്കി. ഡി.ഐ.ജി. തയ്യാറാക്കിയ റിപ്പോർട്ടിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് മടക്കിയത്. പോലീസ് മേധാവി നടപടിക്ക് നിർദേശിച്ച ശേഷം കമ്മിഷണർ റിപ്പോർട്ട് മടക്കിയത് കുറ്റാരോപിതനെ രക്ഷിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.സന്ദീപ് നായർ മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായപ്പോൾ സഹായത്തിനായി അസോസിയേഷൻ ജില്ലാ നേതാവ് ജി. ചന്ദ്രശേഖരൻ നായർ ഇടപെട്ടതായാണ് ആരോപണമുണ്ടായത്. പോലീസ് സ്‌റ്റേഷനിലെത്തിയ ചന്ദ്രശേഖരൻ നായരുടെ സമ്മർദത്തെ തുടർന്ന് രേഖപോലും പരിശോധിക്കാതെ വാഹനം വിട്ടുകൊടുത്തു. ഇതേക്കുറിച്ച് പരാതി വന്നതോടെ അന്വേഷിക്കാൻ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാർ ഗുരുദിനെ നിയോഗിച്ചു. ചന്ദ്രശേഖരൻ നായർ വിഴിവിട്ട് ഇടപെട്ടതായി തെളിഞ്ഞതോടെ വകുപ്പുതല നടപടിയും വിശദമായ അന്വേഷണവും വേണമെന്ന് ഡി.ഐ.ജി റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടാണ് വ്യക്തതയില്ലെന്നു പറഞ്ഞ് സിറ്റി പോലീസ് കമ്മിഷണർ മടക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/31XpTXh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages