നയതന്ത്ര ബാഗേജുകളില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാന്‍ നികുതിയിളവില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 13, 2020

നയതന്ത്ര ബാഗേജുകളില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാന്‍ നികുതിയിളവില്ല

തിരുവനന്തപുരം: വിദേശമിഷനുകള്‍ ഇവിടെ സൗജന്യ വിതരണത്തിന് എത്തിക്കുന്ന മതഗ്രന്ഥങ്ങള്‍ക്കോ അതുപോലുള്ള മറ്റു ഗ്രന്ഥങ്ങള്‍ക്കോ നികുതിയിളവ് നല്‍കില്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക് പ്രകാരം ഇവയ്ക്ക് നികുതിയിളവിനായി എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി കേന്ദ്രത്തെയോ സംസ്ഥാനത്തെയോ സമീപിക്കാനാവില്ല.

പുസ്തകങ്ങളാണ് കൊണ്ടുവരുന്നതെങ്കില്‍ അതിന്റെ പേര്, എത്ര പകര്‍പ്പ് എന്നൊക്കെയുള്ള വിശദാംശങ്ങള്‍ നല്‍കണം. പ്രിന്റഡ് മെറ്റീരിയല്‍ എന്നോ റെക്കോഡഡ് വീഡിയോ എന്നോ അവ്യക്തമായി മാത്രം രേഖപ്പെടുത്തിയാല്‍ പോരാ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കുമതി ചെയ്യുന്ന ഭക്ഷണപദാര്‍ഥങ്ങള്‍, വാണിജ്യമേളകളില്‍ പ്രദര്‍ശിപ്പിക്കാനോ വില്‍ക്കാനോ ഉള്ള വസ്തുക്കള്‍ എന്നിവയ്ക്കും നികുതിയിളവില്ല. നയതന്ത്ര ബാഗേജുകളില്‍ നയതന്ത്ര രേഖകളും ഔദ്യോഗിക ആവശ്യത്തിനുള്ള വസ്തുക്കളും മാത്രമേ പാടുള്ളൂ. സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കോണ്‍സുലേറ്റുകളിലേക്ക് 20 ലക്ഷം രൂപയില്‍ കുറവ് മൂല്യമുള്ള പാഴ്‌സലുകള്‍ ഇറക്കുമതിചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല.

എന്നാല്‍, ഡ്യൂട്ടി ഈടാക്കാതെ കസ്റ്റംസ് ഇത് വിട്ടുകൊടുക്കണമെങ്കില്‍ സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗത്തിന്റെ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ ഹാന്‍ഡ് ബുക്കില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/3gWL7Lg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages