രാജസ്ഥാനില്‍ ഇന്ന് ബലാബലം; ബി.ജെ.പിയുടെ'അവിശ്വാസം' നേരിടാന്‍ ഗെലോട്ടിന്റെ 'വിശ്വാസം'; കോണ്‍ഗ്രസിനെതിരെ മായാവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 13, 2020

രാജസ്ഥാനില്‍ ഇന്ന് ബലാബലം; ബി.ജെ.പിയുടെ'അവിശ്വാസം' നേരിടാന്‍ ഗെലോട്ടിന്റെ 'വിശ്വാസം'; കോണ്‍ഗ്രസിനെതിരെ മായാവതി

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി അയഞ്ഞതിനു പിന്നാലെ നിയമസഭയില്‍ ഇന്ന് ബല പരീക്ഷണം. നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു ചേരാനിരിക്കേ സഭയില്‍ അവിശ്വാസം കൊണ്ടുവരാനാണ് പ്രതിപക്ഷമായ ബി.ജെ.പിയുടെ ശ്രമം. എന്നാല്‍ പ്രതിപക്ഷ മറികടന്ന് സഭയില്‍ വിശ്വാസവോട്ട് തേടാനാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നീക്കവും. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ചട്ടമനുസരിച്ച്, മുഖ്യമന്ത്രി വിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ മറ്റ് ഏതൊരംഗവും കൊണ്ടുവരുന്ന അവിശ്വാസ നോട്ടീസിനെ അത് മറികടക്കും. സച്ചിന്‍ പൈലറ്റ് പക്ഷം പിണങ്ങിനിന്നപ്പോഴും 200ല്‍ 102 അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ട ഗെലോട്ട് വിശ്വാസവോട്ടിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. വിശ്വാസം രേഖപ്പെടുത്തിയാല്‍ അടുത്ത ആറു മാസത്തേക്ക് ഗെലോട്ടിനെതിരെ ഒരു ശബ്ദവും ഉയവരുകയുമില്ല.

സച്ചിന്‍ പക്ഷം തിരിച്ച് കോണ്‍ഗ്രസില്‍ എത്തിയതോടെ ഗെലോട്ടിന് 125 അംഗങ്ങളുടെ ഭൂരിപക്ഷം ഉറപ്പായി. സസ്‌പെന്‍ഷനിലായിരുന്ന രണ്ട് വിലമത എം.എല്‍.എമാര്‍ക്കെതിരായ നടപടി പിന്‍വലിക്കുകയും ചെയ്തിരുന്നു.

മൂന്ന് കക്ഷിരഹിതര്‍ ഉള്‍പ്പെടെ 75 അംഗങ്ങളുടെ പിന്‍ബലമാണ് ബി.ജെ.പിക്കുള്ളത്. സച്ചിന്‍ പക്ഷത്തോ കോണ്‍ഗ്രസിലോ ഇനിയൊരു വിള്ളലുണ്ടാക്കാനും ബി.ജെ.പിക്ക് ശേഷിയുണ്ടെന്ന് കരുതുന്നില്ല. അതേമസമയം, ഇതുവരെ കോണ്‍ഗ്രസ് വിഷയത്തില്‍ പ്രത്യക്ഷത്തില്‍ ഇടപെടാത്ത ബി.ജെ.പി, അവിശ്വാസം കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയും ചെയ്തു. വിവിധ വിഷയങ്ങളുന്നയിച്ച് സര്‍ക്കാരിനെ സഭയില്‍ പ്രതിക്കൂട്ടിലാക്കാനാണ് അവരുടെ ശ്രമം.

അതേസമയം, കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യണമെന്ന് ബി.എസ്.പി നേതാവ് മായാവതി, പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് അംഗങ്ങളോട് ആവശ്യപ്പെട്ടു. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കാണിച്ച് മായാവതി എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി. പാര്‍ട്ടിയുടെ എം.എല്‍.എമാരെ മോഷ്ടിച്ച ഗെലോട്ടിനെ ഒരു പാഠം പഠിപ്പിക്കുമെന്ന നിലപാടിലാണ് അവര്‍.

ഇവര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരായി ബി.ജെ.പി എം.എല്‍.എ മദന്‍ ദിലാവറും ബി.എസ്.പിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. നേരത്തെ ഈ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിലേക്ക് മാറ്റിയിരുന്നു.



from mangalam.com https://ift.tt/3iJ5bkN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages