തൊടുപുഴ: അജിത് കാണുന്പോൾ കുവി ലയത്തിന് പുറകിൽ കിടക്കുകയായിരുന്നു. ഭക്ഷണമൊന്നും കഴിക്കാതെ അവശയായിരുന്നു അവൾ. ഉടമസ്ഥരെയും കളിക്കൂട്ടുകാരിയെയും നഷ്ടപ്പെട്ട കുവിയെ ആ അവസ്ഥയിൽ വിട്ടിട്ട് പോകാൻ അജിത്തിന്റെ മനസ്സനുവദിച്ചില്ല. അവളെ ഏറ്റെടുത്തുവളർത്താൻ തീരുമാനിക്കാൻ വലിയ സമയമൊന്നും വേണ്ടിവന്നില്ല. പെട്ടിമുടി ദുരന്തത്തിൽ മരിച്ച രണ്ട് വയസ്സുകാരി ധനുഷ്കയെ കണ്ടെത്തിയ വളർത്തുനായ കുവിയെ ഏറ്റെടുക്കാൻ ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവിൽ പോലീസ് ഓഫീസറുമായ അജിത് മാധവനാണ് മുന്നോട്ട് വന്നിരിക്കുന്നത്.തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെത്തേടി രാജമലയിലൂടെ അലഞ്ഞുനടന്ന കുവി എട്ടാം ദിവസമാണ് അവളെ കണ്ടെത്തുന്നത്. മൃതദേഹത്തിനടുത്തെത്തി നിർത്താതെ കുരയ്ക്കുന്ന കുവിയുടെ ചിത്രം വേദനിപ്പിക്കുന്നതായിരുന്നു.പിന്നീടാണ് അജിത് കുവിയെ തേടിയെത്തിയത്. ആഹാരമൊന്നും കഴിക്കാതെ എവിടെയോ കിടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ആദ്യം തീറ്റ കൊടുത്തപ്പോൾ അവൾ തിന്നില്ല. അവളെ അവിടെ ഉപേക്ഷിച്ചുപോരാൻ മനസ്സ് അനുവദിക്കാത്തതിനാലാണ് അജിത് അനുമതിക്കായി ജില്ലാ കളക്ടറെയും വനസംരക്ഷണ സമിതിയെയും സ്ഥലം എം.പി.യെയും സമീപിച്ചത്. അനുമതി ലഭിച്ചിട്ടുണ്ട്.അപകടം നടന്ന പെട്ടിമുടിയിൽനിന്ന് നാല് കിലോമീറ്റർ അകലെയുള്ള ഗ്രാവൽ ബാങ്ക് എന്ന സ്ഥലത്തുനിന്നാണ് ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്തത്. ഇവിടെയുള്ള തൂക്കുപാലത്തിനടിയിൽ മരച്ചില്ലകളിൽ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മണം പിടിച്ചെത്തിയ വളർത്തുനായ രാവിലെമുതൽതന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ അവിടെ തിരയുകയായിരുന്നു. കുവിയുടെ ഉടമസ്ഥരിൽ ധനുഷ്കയുടെ മുത്തശ്ശി കറുപ്പായി മാത്രമേ ജീവനോടെയുള്ളൂ.
from mathrubhumi.latestnews.rssfeed https://ift.tt/327xNgP
via
IFTTT
No comments:
Post a Comment