ജയ്പൂര്‍: രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്ദിക്ക് കോവിഡ് സ്ഥിരീകരിച്ചു. 59 കാരനായ ചീഫ് ജസ്റ്റിസിന് രോഗബാധ സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും ശനിയാഴ്ച ട്വീറ്റില്‍ ഗെലോട്ട് കുറിച്ചു.
'രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ട്. എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു..' ഗെലോട്ട് ട്വിറ്ററില്‍ കുറിച്ചു.
I have come to know Chief Justice of #Rajasthan High Court, Sh. Indrajit Mahanty has tested positive for #Covid_19...concerned about his health. Wish him a speedy recovery.— Ashok Gehlot (@ashokgehlot51) August 15, 2020
ഹൈക്കോടതിയിലെ അഞ്ച് ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിസിനും കോവിഡ് പോസിറ്റീവായത്. ശനിയാഴ്ച കോടതിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലും ചീഫ് ജസ്റ്റിന് പങ്കെടുത്തിരുന്നു. ജഡ്ജിമാരും, ജുഡീഷറി ഓഫസേഴ്‌സും നൂറോളം വക്കീലന്മാരും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവരോടും കോവിഡ് പരിശോധന നടത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
from mangalam.com https://ift.tt/2PXcWqM
via IFTTT
No comments:
Post a Comment