ന്യൂഡല്‍ഹി: ചൈനയില്‍നിന്ന് അകന്നുപോകുന്ന വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങളുടെ ഭാഗമായി ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചു.
കൊറോണ വൈറസിന്റെ വ്യാപനവും യുഎസ് - ചൈന പ്രശ്‌നങ്ങളും കണക്കിലെടുത്ത് വ്യവസായങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയെ വ്യാവസായികമായി അനുകൂല പ്രദേശമായല്ല പലരും കാണുന്നത്. ഇതിനായി ഇന്ത്യയെ വ്യവസായ അനുകൂല പ്രദേശമാക്കി മാറ്റേണ്ടതുണ്ട്.
സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ സര്‍വേ പ്രകാരം വിയറ്റ്‌നാമാണ് വ്യവസായത്തിന് ഏറ്റവും അനുയോജ്യം. സാംസങ്ങ്, ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി എന്ന ഫാക്‌സ്‌കോണ്‍, വിസ്ട്രന്‍ കോര്‍പ്, പെഗട്രോണ്‍ കോര്‍പ് എന്നിവയും നിക്ഷേപം നടത്താന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.
വൈദ്യുതോപകരണ നിര്‍മാതാക്കള്‍ക്ക് മോദി സര്‍ക്കാര്‍ മാര്‍ച്ചില്‍ അഞ്ചു വര്‍ഷത്തേക്ക് അവരുടെ വില്‍പനയുടെ നാലൂ മുതല്‍ ആറു ശതമാനം വരെ ഇന്‍സന്റീവ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് നിരവധി കമ്പനികളാണ് മൊബൈല്‍ ഫോണ്‍ ഫാക്ടറികള്‍ക്കായി 1.5 മില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ തയാറായിട്ടുള്ളത്.
പുതിയ തീരുമാനം നടപ്പിലായാല്‍ ഇലക്ട്രോണിക്‌സ് മേഖലയിലൂടെ മാത്രം 153 ബില്യന്‍ ഡോളറിന്റെ വസ്തുക്കള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ നിര്‍മിക്കപ്പെടുമെന്നും പത്തു ലക്ഷത്തോളം ജോലി സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു.
from mangalam.com https://ift.tt/3kWh2On
via IFTTT
No comments:
Post a Comment