പ്രൊട്ടോക്കോള്‍ ഓഫീസ് മന്ത്രിമാരുടെയും വി.ഐ.പികളുടെയും അതീവരഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം; പ്രധാന ഫയലുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നത് കടലാസുരൂപത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 25, 2020

പ്രൊട്ടോക്കോള്‍ ഓഫീസ് മന്ത്രിമാരുടെയും വി.ഐ.പികളുടെയും അതീവരഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം; പ്രധാന ഫയലുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നത് കടലാസുരൂപത്തില്‍

തിരുവനന്തപുരം: മന്ത്രിമാരുടെയും വി.ഐ.പികളുടെയും വിദേശയാത്രകളും ഗസ്റ്റ് ഹൗസ് റൂം ബുക്കിങ്ങുമടക്കം അതീവരഹസ്യസ്വഭാവമടങ്ങുന്ന ഫയലുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് പ്രൊട്ടോക്കോള്‍ ഓഫീസ്. അതുകൊണ്ടാണ് അവിടെ പടര്‍ന്ന തീ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ നൊടിയിടകൊണ്ട് ആളിപ്പടര്‍ന്നത്.

പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തിന്റെ പ്രധാന്യം ഇപ്പോള്‍ മറ്റ് വകുപ്പുകളിലേക്കാള്‍ മുന്നിലാണ്. ചീഫ് സെക്രട്ടറി നേരിട്ടാണ് ഈ സെക്ഷന്‍ കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി മൂന്നുതവണ വിദേശയാത്ര നടത്തിയ ഫയല്‍ തയാറാക്കിയതും ഈ സെക്ഷനില്‍നിന്നാണ്.

സ്വര്‍ണക്കടത്ത് സംഭവത്തില്‍ പ്രൊട്ടോക്കോള്‍ ഓഫീസറടക്കമുള്ളവരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ചോദ്യം ചെയ്തിരുന്നു. ജോയിന്റ് പ്രൊട്ടോക്കോള്‍ ഓഫീസറും സംഭവത്തില്‍ വിവാദത്തിലാണ്. യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും പ്രൊട്ടോക്കോള്‍ വിഭാഗമാണ്. ലൈഫ് മിഷന്റെ വിവാദപദ്ധതിയില്‍ വിദേശത്തുനിന്ന് ആളുകളെത്തി കരാര്‍ ഒപ്പിടുംമുമ്പ് അനുവാദം വാങ്ങിയിരുന്നോ എന്ന കാര്യം എന്‍.ഐ.എ/ഇ.ഡി. പരിശോധിച്ചുവരികയാണ്. ഫയലുകള്‍ അവര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. തീപിടിത്തത്തിനു തൊട്ടുപിന്നാലെ രാഷ്ട്രീയവിവാദം കത്തിയതിന്റെ മൂലകാരണം ഇതാണ്.

ഓഫീസിലെ പേപ്പര്‍ ഫയലുകളാണ് തീപിടിത്തത്തില്‍ നശിച്ചത്. എന്നാല്‍, ഇലക്‌ട്രോണിക് ഫയലുകള്‍ ഭദ്രമാണെന്നു സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പറയുന്നു. ഇ-ഫയല്‍ സംവിധാനം സെക്രട്ടേറിയറ്റില്‍ നിലവില്‍ വന്നെങ്കിലും പ്രധാന ഫയലുകള്‍ ഇപ്പോഴും കടലാസുരൂപത്തിലാണ് സൂക്ഷിക്കുന്നത്.

പ്രൊട്ടോക്കോള്‍ വിഭാഗത്തിലെ പ്രധാന ഫയലുകളെല്ലാം കടലാസുരൂപത്തിലാണ്. സെക്രട്ടേറിയറ്റിലെ മറ്റു വിഭാഗങ്ങളിലെ ഫയല്‍ സൂക്ഷിക്കുന്നത് പഴയ അസംബ്ലി ഹാളിനോട് ചേര്‍ന്ന റെക്കോര്‍ഡ് റൂമിലാണെങ്കില്‍ പ്രൊട്ടോക്കോള്‍ വിഭാഗത്തിലെ ഫയലുകള്‍ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ പ്രൊട്ടോക്കോള്‍ വിഭാഗത്തില്‍തന്നെയാണ് സൂക്ഷിക്കുന്നത്. സംസ്ഥാനത്തെ ആദ്യമന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങള്‍ മുതലുള്ള ഫയലുകള്‍ ഈ വിഭാഗത്തിലുണ്ട്.

തുടക്കത്തില്‍ ഈ വിഭാഗത്തിന്റെ പേര് പൊളിറ്റിക്കല്‍ ആന്‍ഡ് മിലിട്ടറി എന്നായിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിനു താഴെയാണ് പ്രൊട്ടോക്കോള്‍ വിഭാഗം. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിനെ മെയിന്‍ ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണിത്. ഗവര്‍ണര്‍, മന്ത്രിസഭാംഗങ്ങള്‍, ഐ.എ.എസ്, ഐ.പി.എസ്. എന്നീ ഉദ്യോഗസ്ഥരുടെയും ഫയലുകളെല്ലാം ഈ വിഭാഗം വഴിയാണ് നീങ്ങുന്നത്. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഫയലുകള്‍, മന്ത്രിമാരുടെ വകുപ്പുകള്‍ എന്നിവ പൊളിറ്റിക്കല്‍ വിഭാഗത്തിലാണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും സര്‍ക്കാരിന്റെ അതിഥികളെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതും അവര്‍ക്കു വേണ്ട സൗകര്യമൊരുക്കുന്നതും ഈ വിഭാഗമാണ്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകള്‍, കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവയിലും ഈ വിഭാഗം തീരുമാനമെടുക്കുന്നു. വിദേശത്തുനിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്ന പൊളിറ്റിക്കല്‍ 1 (ഇന്‍കമിങ് വിസിറ്റ്) വിഭാഗമാണ് കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗം. യു.എ.ഇ കോണ്‍സുലേറ്റടക്കം സംസ്ഥാനത്തെ ആവശ്യങ്ങള്‍ക്ക് ഈ വിഭാഗത്തെ ബന്ധപ്പെടണം.



from mangalam.com https://ift.tt/2EwJjub
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages