കൊച്ചി : മഞ്ഞുമ്മലില്‍ പതിനാലുകാരിയെ ആറ് പേര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡനത്തിനിരയാക്കിയ കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികളെ പോലീസ് തിരയുന്നു. കേസുമായി ബന്ധപ്പെട്ട് യുപി സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍ , ഹനീഫ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
മറ്റ് മൂന്ന് കൂട്ടു പ്രതികളെ കൂടി കണ്ടെത്താന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ സഹായം തേടും. മഞ്ഞുമ്മലില്‍ താമസിക്കുന്ന പതിനാലുകാരിയെ ആറ് പേര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡനത്തിനിരയാക്കി എന്നാണ് കേസ്. പെണ്‍കുട്ടി മഞ്ഞുമ്മലില്‍ മുത്തശ്ശനോടും മുത്തശ്ശിയോടൊപ്പമാണ് താമസിക്കുന്നത്. അമ്മ നേരത്തെ മരിച്ചു. അഛന് ഡയില്‍ ജോലി ചെയ്യുകയാണ്.
പ്രതികളില്‍ രണ്ട് പേര്‍ ഇവരുടെ വീടിനോട് ചേര്‍ന്നാണ് താമസിച്ചിരുന്നത്. പ്രതികള്‍ ചേര്‍ന്ന് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കുട്ടിയെ പീ!ഡനത്തിരയാക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പീഡനം തുടങ്ങിയെന്നാണ് കുട്ടിയുടെ മൊഴി.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തിയ ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു
from mangalam.com https://ift.tt/31rgVm0
via IFTTT
No comments:
Post a Comment