ഡെമോക്രാറ്റിക്കുകളുടെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാഹാരീസ് ; ഇന്ത്യന്‍ വംശജയെ പ്രഖ്യാപിച്ചത് ജോ ബൈഡന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 11, 2020

ഡെമോക്രാറ്റിക്കുകളുടെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാഹാരീസ് ; ഇന്ത്യന്‍ വംശജയെ പ്രഖ്യാപിച്ചത് ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്തോ അമേരിക്കന്‍ വംശജ കമലാഹാരീസിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ സാമ്പത്തീക നിലപാടുകള്‍ സസൂഷ്മം നിരീക്ഷിച്ച ശേഷം അമേരിക്കന്‍ ന്യുനപക്ഷ വനിതാപ്രാതിനിധ്യങ്ങള്‍ ഒരു പോലെ പരിഗണിച്ചാണ് കമലാഹാരീസിനെ തെരഞ്ഞെടുത്തത്.

ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം. താന്‍ ബഹുമാനിതയായെന്ന് ട്വീറ്റിനോട് കമലാഹാരീസ് പ്രതികരിച്ചു. 55 കാരിയായ ഹാരീസിന്റെ പിതാവ് ജമൈക്കക്കാരനും മാതാവ് ഇന്ത്യാക്കാരിയുമാണ്. ​ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കെ ന്യൂനപക്ഷത്ത് നിന്നുള്ള വനിതയായ കമലാഹാരീസിനെ ബൈഡന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ വംശജയുമാണ് കമലാഹാരീസ്. നേരത്തേ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയും യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കറുത്ത വര്‍ഗ്ഗക്കാരിയും ആദ്യ ദക്ഷിണേഷ്യന്‍ വംശജയുമാണ്. കാലിഫോര്‍ണിയയുടെ പ്രതിനിധിയായി പല തവണ കഴിവ് തെളിയിച്ചയാളാണ് കമലാഹാരീസ്. നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ കൂടിയാണ്.

കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏറെ പ്രധാന്യം അര്‍ഹിക്കുന്നുണ്ട്. കറുത്ത വര്‍ഗ്ഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകള്‍ ഒരുമിച്ചാണ് കമലാഹാരീസിനെ പ്രഖ്യാപിച്ചതിലൂടെ ജോ ബൈഡന്‍ ലക്ഷ്യമിടുന്നത്.

2020 ല്‍ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഒരു വനിതയായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടയില്‍ ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ ദാരുണാന്ത്യത്തോടെ ഒരു കറുത്ത വര്‍ഗ്ഗക്കാരിയോ ന്യൂനപക്ഷത്തില്‍ നിന്നുള്ള ആളോ വരുമെന്ന് അന്നു തന്നെ അമേരിക്ക കരുതിയിരുന്നു. ആദ്യ ഘട്ടത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത് 13 നേതാക്കളെ ആണ്. അവരില്‍ നിന്നും വീണ്ടും പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം അഞ്ചു പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അതില്‍ നിന്നുമാണ് കമലാ ഹാരീസിനെ പ്രഖ്യാപിച്ചത്.

അതേസമയം തന്നെ 2019 ല്‍ ജോ ബൈഡനെതിരേ മത്സരിക്കുകയും ടെലിവിഷന്‍ സംവാദത്തില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുള്ളയാളാണ് കമലാഹാരിസ്. രണ്ടു തവണ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായി. ഇപ്പോള്‍ കാലിഫോര്‍ണിയെയ പ്രതിനിധീകരിക്കുന്നു. നാളെ ബൈഡനും കമലാഹാരീസും ജനങ്ങളെ അഭിസംബോധന ചെയ്യും.

കമലാഹാരീസിന്റെ തെരഞ്ഞെടുപ്പിനെ ഇന്തോ അമേരിക്കന്‍ ഗ്രൂപ്പ് ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. പെന്‍സില്‍വാനിയയിലെ രണ്ടു ലക്ഷവും മിഷിഗണിലെ 125,000 ഉള്‍പ്പെടെ അമേരിക്കയില്‍ 1.3 ദശലക്ഷം ഇന്ത്യന്‍ അമേരിക്കക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.



from mangalam.com https://ift.tt/3gPMKKv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages