''കുത്തിവച്ചാല്‍ രണ്ടുവര്‍ഷം കോവിഡിനെ ചെറുക്കും'' ; 'ആദ്യ മരുന്നി'ന് ആദ്യ ഉപഗ്രഹത്തിന്റെ പേരിട്ട് റഷ്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 11, 2020

''കുത്തിവച്ചാല്‍ രണ്ടുവര്‍ഷം കോവിഡിനെ ചെറുക്കും'' ; 'ആദ്യ മരുന്നി'ന് ആദ്യ ഉപഗ്രഹത്തിന്റെ പേരിട്ട് റഷ്യ

മോസ്‌ക്കോ: രണ്ടുവര്‍ഷത്തോളം കോവിഡിനെ പ്രതിരോധിക്കാന്‍ സ്പുട്‌നിക് വി വാക്‌സിനു കഴിയുമെന്നാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അവകാശവാദം. കഴിഞ്ഞ ജൂണ്‍ 17-നാണ് മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയത്. കോവിഡ് പ്രതിരോധമരുന്നിനായി ലോകമെങ്ങും ഗവേഷണ-പരീക്ഷണങ്ങള്‍ പുരോഗമിക്കവേ, ''സ്പുട്‌നിക് വി'' എന്ന പേരില്‍ ആദ്യത്തെ കോവിഡ് വാക്‌സിന്‍ പുറത്തിറക്കാന്‍ റഷ്യ അനുമതി നല്‍കി.

മതിയായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി, ഫലപ്രദവും സുരക്ഷിതവുമാണെന്നു തെളിഞ്ഞശേഷമാണു വാക്‌സിന് അംഗീകാരം നല്‍കിയതെന്നു പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. തന്റെ മകള്‍ക്കു വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തിയതായും പുടിന്‍ വ്യക്തമാക്കി. പരീക്ഷണവിധേയരായ 38 പേരും പ്രതിരോധശേഷി ആര്‍ജിച്ചതായി മന്ത്രാലയം വ്യക്തമാക്കി. സ്പുട്‌നിക് വി വാക്‌സിന്റെ വന്‍തോതിലുള്ള ഉത്പാദനം റഷ്യയില്‍ അടുത്തമാസം ആരംഭിക്കും. ആദ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന രാജ്യമായി മാറുകയെന്നതു റഷ്യ അഭിമാനപ്രശ്‌നമായി എടുത്തിരുന്നതായാണു സൂചന.

വാക്‌സിനു ''സ്പുട്‌നിക് വി'' എന്നു പേരിട്ടതും ഈ ഉദ്ദേശ്യത്തോടെയാണ്. 1957-ല്‍ ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുട്‌നിക്-1 വിക്ഷേപിച്ച് അന്നത്തെ സോവിയറ്റ് യൂണിയന്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. ഒക്‌ടോബറില്‍ രാജ്യമെമ്പാടും വാക്‌സിനേഷന്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, മാനദണ്ഡപ്രകാരമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ, തിരക്കിട്ട് വാക്‌സിന്‍ ഉപയോഗിക്കുന്നതു വിപരീതഫലമുണ്ടാക്കുമെന്നു റഷ്യയിലെയും വിദേശത്തെയും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. ആയിരക്കണക്കിന് ആളുകളില്‍ ഘട്ടങ്ങളായി പരീക്ഷണം വിജയിച്ചശേഷമാണു വാക്‌സിന് അംഗീകാരം നല്‍കേണ്ടത്. എന്നാല്‍, റഷ്യന്‍ വാക്‌സിന്‍ മൂന്നാംഘട്ടപരീക്ഷണം നടത്തിയിട്ടില്ലെന്നാണ് ആശങ്ക.

കര്‍ശന സുരക്ഷാപരിശോധനയുടെ എല്ലാഘട്ടവും പൂര്‍ത്തിയാക്കിയശേഷമേ വാക്‌സിന് അംഗീകാരം നല്‍കൂവെന്നു ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) യും വ്യക്തമാക്കി. ഗമാലേയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധമന്ത്രാലയവും ചേര്‍ന്നാണു വാക്‌സിന്‍ വികസിപ്പിച്ചത്. മന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണു പുടിന്‍ പുതിയ വാക്‌സിന്‍ പ്രഖ്യാപിച്ചത്. പരീക്ഷണത്തില്‍ തന്റെ മകളും പങ്കാളിയായെന്നും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മക്കളായ മരിയ, കാതറീന എന്നിവരില്‍ ആരിലാണു പരീക്ഷണം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ആരോഗ്യപ്രവര്‍ത്തകരും അധ്യാപകരുമടക്കം സമ്പര്‍ക്കസാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കാനാണു റഷ്യയുടെ തീരുമാനം. ഡോക്ടര്‍മാര്‍ക്ക് ഈമാസംതന്നെ വാക്‌സിന്‍ നല്‍കുമെന്ന് ഉപപ്രധാനമന്ത്രി തത്യാന ഗോളികോവ അറിയിച്ചു.



from mangalam.com https://ift.tt/3iBZwN5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages