തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ വ്യക്തികൾക്ക് നേരിട്ട് സ്വകാര്യ ലാബുകളിൽ കോവിഡ് നിർണയ പരിശോധന നടത്താൻ അനുമതി. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്കു കാത്തുനിൽക്കാതെ രോഗബാധ നേരത്തേ കണ്ടെത്താൻ ഉപകരിക്കുമെന്നു കണ്ടതോടെയാണ് നിബന്ധനകളോടെ അനുവാദം നല്കിയത്. പരിശോധനാഫലം നേരിട്ട് നൽകുംസർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ അംഗീകൃത ലാബുകളിൽ പരിശോധന നടത്താനാണ് അനുമതി. പരിശോധനച്ചെലവ് വ്യക്തികൾ വഹിക്കണം. പരിശോധനയ്ക്ക് എത്തുന്നയാൾ തിരിച്ചറിയൽ രേഖയും സത്യവാങ്മൂലവും നൽകണം. പരിശോധനാഫലം വ്യക്തികളെ നേരിട്ടറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.വീട്ടിൽ കഴിയാംരോഗലക്ഷണമില്ലാത്ത, മറ്റു ഗുരുതര രോഗങ്ങളില്ലാത്തവരുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ അവർക്ക് ദിശ നമ്പറുമായി ബന്ധപ്പെട്ടശേഷം സൗകര്യപ്രദമെങ്കിൽ സ്വന്തം വീടുകളിൽത്തന്നെ നിരീക്ഷണത്തിൽ കഴിയാം. 65-നുമേൽ പ്രായമായവർ, 12 വയസ്സിൽ താഴെയുള്ളവർ, ഗർഭിണികൾ, ഹൃദയ, ശ്വാസകോശ, കരൾ, വൃക്ക രോഗങ്ങളുള്ളവർ, പ്രമേഹം, രക്താതിമർദം എന്നിവ നിയന്ത്രിക്കാനാവാത്തവർ തുടങ്ങിയവരെ രോഗലക്ഷണമില്ലെങ്കിലും പരിശോധനാഫലം പോസിറ്റീവ് ആണെങ്കിൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കും. ഗുരുതര രോഗികളെ കോവിഡ് ആശുപത്രികളിലേക്ക് അയക്കും. രോഗലക്ഷണങ്ങളില്ലാത്തവർക്ക് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ മടങ്ങാം. നെഗറ്റീവ് ആയിട്ടും ഏതെങ്കിലും രോഗലക്ഷണമുള്ളവരാണെങ്കിൽ ആരോഗ്യസ്ഥാപനവുമായി ബന്ധപ്പെടുകയും 14 ദിവസം നിരീക്ഷണത്തിൽ ഇരിക്കുകയും വേണം.
from mathrubhumi.latestnews.rssfeed https://ift.tt/2XVoPSp
via
IFTTT
No comments:
Post a Comment