ചെന്നൈ: മൂന്ന് പേരെ കൊലപ്പെടുത്തി തലയറുത്ത് റെയില്‍വേ പാളത്തില്‍ പ്രദര്‍ശിപ്പിച്ച ഗുണ്ടാ നേതാവിനെ കോലപ്പെടുത്തി തല അതേ സ്ഥാനത്ത് പ്രദര്‍ശിപ്പിച്ചു. തമിഴ്‌നാട് തിരുവെള്ളൂര്‍ ജില്ലയിലെ ഗിമഡി പൂണ്ടിയിലാണ് ക്രൂരമായ പ്രതികാരം നടന്നത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു തമിഴ്‌നാട്ടില്‍ കൂട്ട കൊലപാതകങ്ങള്‍ നടന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയെ തുടര്‍ന്ന് കോളജ് വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേരെ ഗുണ്ടാ സംഘം വെട്ടി കൊല്ലുകയായിരുന്നു.
കൊലപ്പെടുത്തിയ ശേഷം മൂന്ന് പേരുടെയും തല അറുത്ത് ന്യൂ ഗിമടിപൂണ്ടി റെയില്‍വേ സ്റ്റേഷന് സമീപം പാളത്തില്‍ പ്രദര്‍ശനത്തിന് വെച്ചു. ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ഗുണ്ടാ നേതാവ് മാധവന്‍ എന്നയാള്‍ക്കാണ് എതിരാളി സംഘം അതേ രീതിയില്‍ മറുപടി കൊടുത്തത്. മാധവന്‍ ലോക്ഡൗണിന് തൊട്ടു മുന്‍പാണ് കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയത്.
ഇയാള്‍ കഴിഞ്ഞ ആഴ്ച ഗ്രാമത്തിലെത്തി. ഇന്നലെ രാവിലെ റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ യൂക്കാലിപ്സ്റ്റ് തോട്ടത്തില്‍ തലയില്ലാത്ത മൃതദേഹം കിടക്കുന്നത് സംബന്ധിച്ച് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ടത് മാധവനെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ട് കിലോമീറ്റര്‍ അകലെ റെയില്‍വേ പാളത്തിനിന്നും തല കണ്ടെത്തി. നേരത്തെ മൂന്നുപേരുടെ ശിരസ് പ്രദര്‍ശിപ്പിച്ച അതെ രീതിയില്‍ ആയിരുന്നു മാധവന്റെ ശിരസും കിടന്നിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്തു എത്തി അനേഷ്വണം തുടങ്ങി.
from mangalam.com https://ift.tt/2YrL6b5
via IFTTT
No comments:
Post a Comment