മനാമ: ബഹ്റൈനിൽ ശനിയാഴ്ച രണ്ടു മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹാജിയത്തിലെ ഒരു ഗാരേജിൽ ശനിയാഴ്ച രാവിലെ അബോധാവസ്ഥയിൽ അഞ്ചു പേരെ കണ്ടെത്തിയതിൽ രണ്ടു പേരാണ് മരിച്ചത്. തൃശൂർ ചെന്ത്രാപ്പിന്നി വെളുമ്പത് അശോകന്റെ മകൻ റെജീബ് (39), വെളുമ്പത് സരസന്റെ മകൻ ജിൽസു (31) എന്നിവരാണ് മരിച്ചത്. രണ്ടുപേർ സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാളെ പ്രാഥമികശുശ്രൂഷക്കു ശേഷം വിട്ടയച്ചു. ശനിയാഴ്ച രാവിലെ ഗാരേജ് തുറക്കാത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരെ താമസസ്ഥലത്തു അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Content Highlights: Bahrain, Malayalees, Died, Thrissur റെജീബ്, ജിൽസു
from mathrubhumi.latestnews.rssfeed https://ift.tt/31Xbw57
via
IFTTT
No comments:
Post a Comment