ന്യൂഡൽഹി: ഏഷ്യാ പോസ്റ്റ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച 50 എം.എൽ.എമാരുടെ പട്ടികയിൽ ഇടം നേടി തൃത്താല എം.എൽ.എ വി.ടി ബൽറാം. കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം നേടുന്ന ഏക എം.എൽ.എ കൂടിയാണ് അദ്ദേഹം. ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് നടത്തിയ സർവേയിലാണ് രാജ്യത്തെ മികച്ച 50 എം.എൽ.എമാരെ തിരഞ്ഞെടുത്തത്. പ്രവർത്തന ശൈലി, ജനപ്രീതി, പ്രതിബദ്ധത, സാമൂഹ്യ ഇടപെടൽ, എം.എൽ.എ ഫണ്ടിന്റെ ഉപയോഗം, ജനങ്ങളുടെ ഇടയിലുള്ള സ്വാധീനം, പ്രതിച്ഛായ, തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് എം.എൽ.എ മാരെ തിരഞ്ഞെടുത്തത്. രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്ന് 50 വിഭാഗങ്ങളിലായാണ് എം.എൽ.എമാരെ തിരഞ്ഞെടുത്തത്. 150 എം.എൽ.എ മാരാണ് അവസാന റൗണ്ടിൽ ഇടം നേടിയത്. ബാസിഗർ എന്ന വിഭാഗത്തിലാണ് വി.ടി ബൽറാം തിരഞ്ഞെടുക്കപ്പെട്ടത്. content Highlight: V. T. Balram among Indias top 50 MLAs listed by Fame India-Asia Post
from mathrubhumi.latestnews.rssfeed https://ift.tt/2Y4N68O
via
IFTTT
No comments:
Post a Comment