സ്മാര്‍ട് ഇന്ത്യ ഹാക്കത്തണില്‍ ചിരി പടര്‍ത്തി മോദിയുടെ 'ടി' ബന്ധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 2, 2020

സ്മാര്‍ട് ഇന്ത്യ ഹാക്കത്തണില്‍ ചിരി പടര്‍ത്തി മോദിയുടെ 'ടി' ബന്ധം

തൃശൂര്‍: സ്മാര്‍ട് ഇന്ത്യ ഹാക്കത്തണില്‍ ചിരി പടര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ടി' കമന്റ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഓണ്‍ലൈന്‍ ആയി നടത്തുന്ന പരിപാടിയില്‍ കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി, ടി. ഗോവിന്ദ് എന്നു പരിചയപ്പെടുത്തിയപ്പോഴാണ് പ്രധാനമന്ത്രി തനിക്കുള്ള 'ടീ' ബന്ധത്തെക്കുറിച്ച് പറഞ്ഞത്.

'ഞാനും ടി യുമായി ബന്ധപ്പെട്ടിരിക്കുന്നു; നിങ്ങളും അതേ ടി ആണോ?' താനും ടിയുമായി കണക്ടഡ് ആണ് എന്നു മോദി പറഞ്ഞപ്പോള്‍ ആര്‍ക്കും ആദ്യം ഒന്നും പിടി കിട്ടിയില്ല. ടിഇഎ എന്നു അദ്ദേഹം അന്തരീക്ഷത്തില്‍ എഴുതിക്കാണിച്ചതോടെ വലിയ ചിരിയുയരുകയായിരുന്നു.

മെഡിക്കല്‍ ഉപകരണങ്ങള്‍ക്കു കേടുപാടു സംഭവിച്ചാല്‍ വെര്‍ച്വല്‍ പിന്തുണ കൊടുക്കുന്ന സംവിധാനം വികസിപ്പിച്ചതിനെക്കുറിച്ചാണു ഗോവിന്ദ് പ്രധാനമന്ത്രിയോടു ഹാക്കത്തണില്‍ വിശദീകരിച്ചത്. കോളജിലെ ആറു പേരടങ്ങുന്ന മിസ്റ്റിക് എന്ന സംഘമാണ് ഈ സംവിധാനം വികസിപ്പിച്ചത്. ഇവര്‍ ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

പുല്ലഴി തിയ്യാടി ഗിരീശന്റെയും സുനിതയുടെയും മകനായ ഗോവിന്ദ് മൂന്നാം വര്‍ഷ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. ഓണ്‍ലൈന്‍ വഴി 5 മിനിറ്റ് അഭിമുഖവും പൂര്‍ത്തിയാക്കിയാണ് ഹാക്കത്തണിലേക്കു തിരഞ്ഞെടുക്കപ്പെത്. ഹാക്കത്തണില്‍ പ്രധാനമന്ത്രിയുമായി സംവാദത്തിന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ 3 കോളജുകളില്‍ ഒന്ന് സഹൃദയയാണ്.



from mangalam.com https://ift.tt/3fhampW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages