പത്തനംതിട്ട : ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു. ജലനിരപ്പ് പൂർണ ശേഷിയിലെത്തിയതിനെ തുടർന്ന് ഞായറാഴ്ച തുറന്ന ആറ് ഷട്ടറുകളാണ് ഇന്ന് പുലർച്ചെ അടച്ചത്. ഇതോടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് ആശ്വാസമായി. ഡാമിന്റെ ആറ് ഷട്ടറുകൾ 60 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 82 ക്യുബിക് മീറ്റർ അധികജലമാണ് കഴിഞ്ഞ ദിവസം പുറത്തേക്കുവിട്ടത്. ഇതോടെ ഞായറാഴ്ച വൈകി പമ്പാനദിയിൽ 30-40 സെന്റിമീറ്റർ ജലനിരപ്പ് ഉയർന്നു. ഡാമിൽനിന്ന് തുറന്നുവിടുന്ന വെള്ളം പമ്പാ ത്രിവേണിയിലാണ് പമ്പാനദിയിൽ ചേരുന്നത്. അവിടംമുതൽ നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടാകുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടർന്നാണ് തുറന്ന ആറ് ഷട്ടറുകളും അടച്ചത്. 986.332 മീറ്റർ പരമാവധി സംഭരണശേഷിയുള്ള പമ്പാ ഡാമിൽ 982.8 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. Content Highlights: Six shutters of Pampa dam closed as water level decreased
from mathrubhumi.latestnews.rssfeed https://ift.tt/2DM0IOY
via
IFTTT
No comments:
Post a Comment